\" ആയോ... എന്റെ മോൻ... ആരാ അവനു വിഷം കൊടുത്തേ.... മോളെ നിനക്ക് ഇതെങ്ങനെ സഹിക്കാൻ പറ്റുന്നു ഒന്നു കരയുകയെങ്കിലും ചെയ്യൂ... \" ജഗദീഷിന്റെ ബോഡിയുടെ അടുത്ത് ഇരുന്ന് അവന്റെ അമ്മ അലറി കരഞ്ഞു. ഭാര്യ പത്മ തൊട്ടടുത്ത് കരയുക പോലും ചെയ്യാതെ ചുമരോടു ചാരി ഇരിപ്പുണ്ട്.\" എത്ര പേരെ കൊന്നവനാ... എത്ര ശത്രുക്കളുണ്ട്.... ആരാ വിഷം കൊടുത്തേനെ എങ്ങനെ അറിയാനാ... എന്തായാലും ചാവേണ്ടവനാ.... \" അവിടെ കൂടി നിന്നൊരാൾ മറ്റൊരാളോട് പറഞ്ഞു. ജഗദീഷ് നാട്ടിലെ വലിയ റൗഡിയാണ്.. ഒരുപാട് പേരെ കൊന്നിട്ടുണ്ട്, കാശിനു വേണ്ടി എന്തും ചെയ്യും. അയാളുടെ വീട്ടിൽ ഒരുപാട് പണിക്കാരുണ്ട്. എപ്പോഴും ഉച്ചയ്ക്ക് ചോറ