"മോളുടെ മാനസികനില എനിക്കറിയാം പോകുന്നില്ലെങ്കിൽ ഞങ്ങൾ നിർബന്ധിക്കുന്നില്ല... " പിന്നെ ആരും പ്രമീളയെ നിർബന്ധിച്ചില്ല....നീലിമയും രഘുത്തമനും കോലോത്തേക്ക് പോയി... കുറച്ചു കഴിഞ്ഞപ്പോൾ നീലകണ്ഠനും പെട്ടന്ന് വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയി... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ കാവിനടുത്തുള്ള മാവിന്റെ ചുവട്ടിലിരുന്ന് ഓരോന്ന് സംസാരിക്കുകയായിരുന്നു... നന്ദനയും ദേവികയും... "എങ്ങനെയുണ്ട് ഞങ്ങളുടെ നാട്... " നന്ദന ചോദിച്ചു... "എനിക്ക് ഇഷ്ടമായി... പണ്ടത്തെ മുത്തശ്ശിക്കഥയിൽ പറയുന്നതുപോലുള്ള നാലുകെട്ടും കാവും കുളവും... റോഡിനപ്പുറത്