അടുത്ത ദിവസം അവളെ പെണ്ണുകാണാൻ ചെറുക്കനും കൂട്ടരും വരുന്നുണ്ടെന്ന് കേട്ടതോടെ അവളുടെ ടെൻഷൻ ഇരട്ടിയായി.. " നീ എന്തിനാ അച്ചു ഇങ്ങനെ ടെൻഷനടിക്കുന്നത്? അവര് വന്ന് കണ്ടിട്ട് പോട്ടേന്ന്.. " അനുജത്തിയെ ആശ്വസിപ്പിക്കാനെന്നോണം ആതിര ചോദിച്ചു.. "ഇവർക്ക് ഈ ലോക്ക്ഡൗൺ കഴിഞ്ഞിട്ട് വന്നാ പോരേ? ഇപ്പോ തന്നെ കെട്ടി എടുക്കണോ? അല്ലേലെ എനിക്ക് ഈ ഒരുങ്ങികെട്ടി നിക്കണത് ഇഷ്ടല്ല.. ഇതെത്രാമത്തെ തവണയാ.." അല്പം മുഷിപ്പോടെയാണ് അവളത് പറഞ്ഞത്.. "അതൊന്നും നമ്മുടെ കയ്യിലല്ലല്ലോ മോളേ.. നിന്റെ യോഗം ചിലപ്പോ ഇതിലാണെങ്കിലോ? " അതല്ല ചേച്ചി.. ഈ മുഖക്കുരു കണ്ടോ മൂക്കിലും ഉണ്ട് കവിളത