(ഒരു ചിന്ന തിരുത്ത് ഇണ്ട്ട്ടോ 😛 ആദീടെ വീട്ടുപേര് ഞാൻ മാറ്റി "ശ്രീനിലയം" എന്ന് ആക്കി 🤪) 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""ഡീ ആമീ നീ എന്തിനാ അയാളോട് വഴക്കിനു പോയെ തെറ്റ് നമ്മളുടെ ഭാഗത്തല്ലേ. "" അവൻ പോയതും ശിവ ആമിയോട് ചോദിച്ചു. ""അതോണ്ടല്ലേ ഞാനും ആദ്യം സോഫ്റ്റ് ആയി സംസാരിച്ചേ, സാദാരണ പെൺപിള്ളേർ സോഫ്റ്റ് ആയി സംസാരിക്കുമ്പോ ആരായാലും ഒന്ന് തണുക്കും, പക്ഷെ ആ കാലമാടൻ ചൂടായി കത്തിക്കേറുകയല്ലായിരുന്നോ പിന്നെ എന്റെ കണ്ട്രോൾ പോയി. "" അതും പറഞ്ഞു അവൾ തല താഴ്ത്തി ""എന്തായാലും ചെക്കൻ ചുള്ളനാ, നല്ല സിസ്പാക് ബോഡിയും, മീശയും, ഡ്രിം ചെയ്ത് ഒതുക