അതുണ്ടാകുമെന്ന് തോന്നുന്നില്ല... ഒരാനാഥാലയത്തിൽ അവിടെനിന്നും ദത്തെടുത്തു പോയ കുട്ടികളുടെ അഡ്രസ് അവർ പുറത്ത് പറയുമെന്ന് തോന്നുന്നുന്നില്ല... ഏതായാലും ഞാനൊന്ന് അളിയനുമായി ആദ്യം സംസാരിക്കട്ടെ... ഏതായാലും നിങ്ങൾ കാറിൽ കയറ് ... നമുക്ക് അളിയനെ കണ്ടുനോക്കാം.... ഇപ്പോഴാണെങ്കിൽ ശിവനും ആദിയും അവിടെയുണ്ടല്ലോ.... " അവർ മാണിശ്ശേരിയിലേക്ക് യാത്രയായി.. ▪️▪️▪️▪️▪️▪️▪️▪️▪️▪️ കുളിച്ച് ഫ്രഷായി ഹാളിലേക്ക് വന്ന ശിവൻ കാണുന്നത് എന്തോ കാര്യമായി ആലോചിക്കുന്ന ആദിയെയാണ്... ശിവൻ അവന്റെയടുത്തേക്ക് വന്നു.... എന്നാൽ ശിവൻ വന്നതൊന്നുമറിയാതെ ആലോചനയിൽ തന്നെയായി