അതെ.. നേരത്തെ എന്നല്ല ഇപ്പോഴും എന്റെ മനസ്സിൽ ശിവന്റെ പെണ്ണായിട്ട് അവൾ മാത്രമേയുള്ളൂ.... കുറച്ചു മുമ്പ് നിങ്ങൾ ചോദിച്ചില്ലേ എന്റെ പഞ്ചമിയുടെ മകൾ എവിടെയാണെന്ന്... എന്നാൽ കണ്ണു നിറച്ച് കണ്ടോളൂ.... ഇതാണ് എന്റെ പഞ്ചമിയുടെ മകൾ.... " അതുകേട്ട് വാസുദേവൻ ഞെട്ടി... എന്താണളിയാ പറയുന്നത്... അവൾ പഞ്ചമിയുടെ മകളോ.... ആ കുട്ടിയെ ഏതോ അനാഥാലയത്തിൽ ഏൽപ്പിച്ചെന്നല്ലേ പറഞ്ഞിരുന്നത്.... അവിടെനിന്നും അവർ ഇവളെ ദത്തെടുത്തതാണോ ... " അല്ല വാസുദേവാ.... ഇവളെ ഞാൻ അനാഥാലയത്തിൽ ഏൽപ്പിക്കാൻ ശ്രമിച്ചു എന്നത് നേരുതന്നെ... പക്ഷേ ഉണ്ണികൃഷ്ണൻ ആ കുഞ്ഞിനെ അവർക്ക് സ്വന്തം മോളായ