Aksharathalukal

Aksharathalukal

ഓർമ്മകൾ

ഓർമ്മകൾ

5
172
Biography
Summary

കാലത്തിൻ്റെ കുത്തൊഴുക്കിൽപ്പെട്ട് കാട്ടിക്കൂട്ടുന്ന ഒരു ആഘോഷമായി മാറി ഇന്നത്തെ വിഷു. കുട്ടിക്കാലത്തെ വിഷുനാളിലെ ഓർമ്മകൾ ഒരു ഗൃഹാതുരതയാണ് എന്നിലുണർത്തുന്നത്. വിഷുവിന് മുൻപേ തന്നെ വളരെ പഴക്കം ചെന്ന ഓലമേഞ്ഞ കൂരകൾ പുതുക്കിപ്പണിയുന്ന ഒരു ആഘോഷം ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. ഓടിട്ട തറവാടിന്റെ സമീപത്തായി ഒരു പീടിക മുറിയും, നെല്ലുകുത്തുമില്ലും മുത്തച്ഛൻ്റെകാലം തൊട്ടേ ഉണ്ടായിരുന്നു . ഓലപ്പുരയുടെ ദ്രവിച്ച ഓലകൾ അടർത്തി മാറ്റി മേൽക്കൂട് അടിച്ചു വൃത്തിയാക്കി പുത്തൻ ഓല കെട്ടി മേയും. കിഴക്കുപാളിയിൽ  വെളിച്ചം പരക്കു മുൻപേ പണിക്കാരെത്തും .ഞങ്ങൾ കുട്