മേഘ 🦋 ഭാഗം 3🥀 ഡോറിൽ ആരോ തട്ടി വിളിക്കുന്ന ശബ്ദം കേട്ടാണ് കാർത്തി ഞെട്ടി ഉണരുന്നത്!! അവൻ നോക്കുമ്പോൾ ജിത്തു സുഖ ഉറക്കം ആണ്.... ദേഹത്തു നിന്നും പുതപ്പ് വലിച്ചു മാറ്റി കൊണ്ട് അവൻ ഡോറിന് അടുത്തേക്ക് നടന്നു... തലമുടി കൈകൊണ്ട് ഒന്ന് ഒതുക്കിയിട്ട് ഉറക്കച്ചവടോടെ ഡോർ വലിച്ചു തുറന്നതും കാറ്റ് പോലെ വന്ന് ആരോ അവന്റെ നെഞ്ചിലേക്ക് വീണിരുന്നു....!!! അപ്രതീക്ഷിതമായി എന്തോ വന്ന് നെഞ്ചിലേക് പതിച്ചതുകൊണ്ട് കാർത്തി പുറകിലേക്ക് വേച്ചു പോയി..സ്ഥലകാല ബോധം വീണ്ടെടുത്തതും അവൻ തന്റെ നെഞ്ചിലേക് മുഖം ഒളിപ്പിച്ചു കരയുന്ന പെണ്ണിലേക്ക് നോട്ടം കൊടുത്തു..... "മ... മരിയ "അവന്റ