അവർ കാർ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോഴേക്കും ചന്ദ്രോത് തറവാടിന്റെ ഗേറ്റ് കടന്നു ഒരു വണ്ടി അവരുടെ മുന്നിലായി വന്നു നിന്നു. അതിൽ നിന്നും വിശാലിന്റെ അമ്മാവൻ മുകുന്ദനും വേറെ രണ്ടുപേരും കൂടെ ഇറങ്ങി. അത് കണ്ടു ചന്ദ്രശേഖരനും, വാസുദേവനും കാറിൽ നിന്നും പുറത്തേക്കിറങ്ങി. ""എന്താ മുകുന്ദാ താൻ ഇങ്ങോട്ട് വന്നത്, ഓഡിറ്റോറിയത്തിലേക് പോയില്ലേ. "" ഒന്ന് മടിച്ചുകൊണ്ടാണെങ്കിലും മുകുന്ദൻ സംസാരിച്ചു തുടങ്ങി. ""അത് പിന്നെ ശേഖരാ ഞാൻ ഇതിപ്പോ എങ്ങനെ പറയാനാ. "" ""എന്താണെങ്കിലും പറയൂ.. "" ""അത്...... ചെറുക്കൻ നമ്മൾ രണ്ടു കൂട്ടരെയും ചതിച്ചു.ഇന്