ഏറ്റവും കൂടുതൽ അവൾക്ക് അനുരാഗം തോന്നിയത് മഴയോടായിരുന്നു. മഴയെ അവൾ അഗാധമായി പ്രണയിച്ചിരുന്നു. എന്തിനായിരുന്നു അവൾ തന്റെ കാമുകന്റെ സ്ഥാനത്തു മഴയെ പ്രതിഷ്ഠിച്ചത്? ഒരു തരം ഭ്രാന്തായിരുന്നു അവൾക്കു മഴയോട്. എത്ര കണ്ടാലും ആസ്വദിച്ചാലും തീരാത്ത ഒരിഷ്ടം. മഴ നനയാൻ കിട്ടുന്ന അവസരങ്ങളൊന്നും അവൾക്കു പാഴാക്കാൻ കഴിഞ്ഞില്ല. പ്രണയം മാത്രമായിരുന്നു അവൾക്കു മഴ.ബാല്യത്തിൽ അവളുടെ അമ്മയുടെ മടിയിലിരുന്നവൾ മഴ അസ്വദിച്ചു. അന്നേ മഴയത്തു കളിക്കുന്നത് അവൾക്ക് ഇഷ്ടമാണ്. വർഷത്തിലെ ആദ്യ മഴ പെയ്യുന്ന സമയം പേരിനൊരു കുടയും നിവർത്തി മഴ നനഞ്ഞ്, ആലിപ്പഴം ഉണ്ടെങ്കിൽ അതും നുണഞ്ഞ്