\" എനിക്ക് അജിത്തേട്ടനെ അങ്ങനെ കാണാൻ കഴിയില്ല മോളെ \" ശിവദ തെല്ലു വിഷമത്തോടെ പറഞ്ഞു. \" അല്ല ചേച്ചി അജിത്തേട്ടന് എന്താ ഒരു കുറവ് \"? ശരണ്യയുടെ ചോദ്യത്തിന് എന്ത് ഉത്തരം നൽകും എന്ന് ആലോചിച്ചു ശിവദ കുഴഞ്ഞു. അപ്പോഴാണ് ഒരു ബുദ്ധി അവളുടെ തലയിൽ ഉദിച്ചത് ഒട്ടും അമാന്തിക്കാതെ അവൾ ശരണ്യയെ നോക്കി ചോദിച്ചു. \" അജിത്തേട്ടന്റെ ആലോചന എനിക്ക് വന്നു എന്ന് നീ പറയുമ്പോൾ ആ കണ്ണുകൾ കലങ്ങിയത് ് ഞാൻ കണ്ടു അതെന്താ? \" ശിവദയുടെ അപ്രതീക്ഷിതമായ ചോദ്യത്തിന് മുൻപിൽ ശരണ്യ ഒന്ന് അടി പതറി. \" അത്.. ചേച്ചി... ഞാൻ.. \" \" നീ വിക്കണ്ട നിനക്കു അജിത്തേട്ടനോട് ഒരു ചായ്‌വുണ്ടെന്നു എനിക്ക് പലപ്പോഴും തോന