പെട്ടന്ന് അകത്തുനിന്നു എന്തോ താഴെ വീഴുന്ന വലിയ ശബ്ദം കേട്ട് മിനിമോളും രഘുവും അകത്തേക്ക് ഓടി. അവർ അകത്തേക്ക് ചെല്ലുമ്പോൾ ഒരു ഫ്‌ളവർ വേസ് താഴെ കിടന്നു ഉരുളുന്നുണ്ട്. വിശാൽ രൂക്ഷമായി മിലിയെ നോക്കി നിൽക്കുന്നു. മിലി നിസ്സംഗതയോടെ താഴോട്ട് നോക്കി നിൽക്കുന്നുണ്ടായിരുന്നു. "പറ അമ്മു.. നമ്മുടെ കുടുംബത്തിൽ എപ്പോളാ പെൺകുട്ടികളുടെ അഭിപ്രായം കേട്ട് കല്യാണം നടത്താൻ തുടങ്ങിയത്?" വിശാൽ ദേഷ്യത്തിൽ ചോദിച്ചു. "ആരാ ഈ അമ്മു?" രഘു രഹസ്യമായി മിന്നിമിളോട് ചോദിച്ചു. "അമ്മയെ വീട്ടിൽ വിളിക്കുന്നത് അങ്ങനെ ആണ്." മിനിമോൾ ചിരി കടിച്ചു പിടിച്ചുകൊണ്ടു പറഞ