മേൽവിലാസമനുസരിച്ച് ഭാനു എത്തിയത് ഒരു ടെറസ് വീടിന് മുൻപിലാണ്... കാർ പോർച്ചിൽ ഒരു ബൈക്കുണ്ട്..... അവളൊന്ന് പതറി..\"ഒരു മുത്തശ്ശിയും ആ വയ്യാത്ത ചേച്ചിയുമേ ഉള്ളൂന്നല്ലേ ആ സാറ് പറഞ്ഞത്.. ഇനിയീ വീട്ടിലെ ചേട്ടൻ കാണുമോ ഇവിടെ?ശ്ശെടാ അതിനിപ്പോ എന്താ...ആ ചേട്ടൻ കുഴപ്പക്കാരനല്ലെന്നല്ലേ ആ സാറ് പറഞ്ഞത്..\"സ്വയം ചോദ്യവും ഉത്തരവും പറഞ്ഞെങ്കിലും അവൾക്കെന്തോ വല്ലാത്തൊരു ഭയം തോന്നി.... വഷളനായ ഒരാളുടെ മുൻപിൽ പെണ്ണുകാണലെന്നും പറഞ്ഞു പോയി നിന്നപ്പോൾ പോലും തോന്നാത്തൊരു ഭയം...നെഞ്ചിടിപ്പുയർന്നത് വക വയ്ക്കാതെ ദീർഘമായൊന്ന് ശ്വാസം വലിച്ചു വിട്ട് കയ്യിലെ ബാഗും മാറോടടക്കി അവൾ ഗേറ