ചെറുതായി ചാറിയ മഴയുടെ തണുപ്പിനാൽ ഒന്നുകൂടെ തിരിഞ്ഞു കിടക്കുമ്പോഴാണ് ടെറസിൽ ഉണക്കാനിട്ട തുണിയെ കുറിച്ച് ആദിത്യൻ ആലോചിക്കുന്നത്. ധൃതിയിൽ അങ്ങോട്ട് നടക്കുമ്പോൾ അടുക്കളതിണ്ണയിൽ ഇരുന്നു അയലത്തെ ഭാരതിഅമ്മാളോട് കുശലം പറയുന്ന ഇളയമ്മയെ പാളിനോക്കാനും അവൻ മറന്നില്ല. തുണിയെല്ലാം നനഞ്ഞു നാശമായി. അതെടുത്തു താഴേക്കു നടക്കുമ്പോൾ വെറുതെ അവരുടെ സംസാരത്തിനു കാതോർത്തു. എന്നാലും വല്യ കഷ്ടാട്ടോ സുഭദ്രേ ആ കുട്ടീന്റെ കാര്യം. ഇന്നും വല്യ ഒച്ചയും ബഹളവും ആരുന്നെന്നാ ശ്യാമള പറഞ്ഞത്. ഇന്നും അതിനെ ഒത്തിരി തല്ലിച്ചു.. നിലവിളിടെ ശബ്ദം നടവഴി വരെ കേൾക്കാരുന്നത്രെ.... ആ ഇന