Aksharathalukal

Aksharathalukal

നിനക്കായ് മാത്രം💜(പാർട്ട്‌:2)

നിനക്കായ് മാത്രം💜(പാർട്ട്‌:2)

4.5
19.8 K
Love
Summary

അമ്പലത്തിന് അകത്തു കയറി അവൾ കണ്ണുകൾ അടച്ച് മനസ്സുരുകി പ്രാർത്ഥിച്ചു. കഴുത്തിലൂടെ എന്തോ ഇഴയുന്നതുപോലെ തോന്നിയതും അവൾ വേഗം കണ്ണ് തുറന്നു.തന്റെ കഴുത്തിൽ താലി കെട്ടുന്ന ശരത്തിനെയാണ് അവൾ കണ്ടത്.പൂജാരി കൊടുത്ത ഇല ചിന്തിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവൻ അവളുടെ നെറുകയിൽ ചാർത്തി.ഈ സമയം അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ താൻ കരയുന്നതെന്ന് അവൾക്കും അറിയില്ലായിരുന്നു.അവൻ വേഗം തന്റെ ഫോൺ എടുത്ത് അവളെയും ചേർത്തുപിടിച്ച് ഒരു സെൽഫി എടുത്തു. എന്നിട്ട്  ഇൻസ്റ്റാഗ്രാമിൽ \"With My Sweet Wife\" എന്ന ക്യാപ്ഷനോട് കൂടി പോസ്റ്റ്‌ ചെയ്തു