Aksharathalukal

Aksharathalukal

രാക്ഷസൻ ഉറുമ്പ്

രാക്ഷസൻ ഉറുമ്പ്

4.7
514
Suspense Inspirational Fantasy
Summary

രാക്ഷസൻ ഉറുമ്പ് -ഭാഗം 1കുമ്മാച്ചിറ പാലം കടന്ന് കരിമ്പനക്കാവിന്റെ കിഴക്കുവശത്തുകൂടെ കുത്തനെയുള്ള കയറ്റം കയറിയാൽ പൂവത്തേൽകുന്നിന്റെ മുകളിലെത്തും. കുന്നിന്റെ നിറുകയിൽ കാണുന്ന പൂവത്തേൽ മേരിയുടെ വീടിന്റെ പിറകിലെ തേക്കുമരം കണ്ടോ?ആമരത്തിന്റെ മുകളിൽ നിറയെ നീറിന്റെ കൂടുകളാണ്. നീറു കുടുംബങ്ങൾ ഏറുമാടത്തിലെന്നതുപോലെ ചുറ്റും കാണുന്ന വലിയ കുന്നുകളിലെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് സന്തോഷത്തോടെ കഴിയുന്ന കാലം. ഏറ്റവും രസമായി തോന്നുന്നത് കുന്നുകളുടെ മുകളിൽ കൊടിമരംപോലെ തലയുയർത്തി നിൽക്കുന്ന ടെലിഫോൺ ടവറുകളാണ്. പടിഞ്ഞാറ് വെള്ളം നീക്കിപ്പാറയിൽ രണ്ടു ടവറുകൾ.