\"മരുന്നിന്റെ പേരെന്താണ്...\"അവൾ മരുന്നിന്റെ പേര് പറഞ്ഞു കൊടുത്തു... ആദി ഫോണെടുത്ത് ആരേയോ വിളിച്ച് മരുന്നിന്റെ കാര്യമന്വേഷിച്ചു... \"ഇവിടെ കിട്ടില്ല... അവിടെത്തന്നെ പോകേണ്ടി വരും... സാരമില്ല ഇന്ന് ഞാൻ ആ വഴി പോകുന്നുണ്ട് വരുമ്പോൾ വാങ്ങിക്കാം... ഡോക്ടറെഴുതിതന്ന ശീട്ട് തന്നേക്കൂ... പിന്നെ ഞാൻ വന്നത് മറ്റൊരു കാര്യത്തിനാണ്... നിനക്ക് ഫോണില്ലേ... \"ആദി കൃഷ്ണയോട് ചോദിച്ചു... \"ഉണ്ട്... പക്ഷേ ഓഫാക്കി വച്ചതാണ്... ആ നകുലേട്ടനെങ്ങാനും വിളിച്ചാലോ എന്നു കരുതി... \"\"അതുനന്നായി... ചിലപ്പോൾ അവർ നിന്റെ നമ്പർവച്ച് നീയെവിടെയാണെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കും... \"ആദി തന്റെ കയ്യിലുണ്ടായ