പൂമരം ചില്ലയിൽ പൂനിലാ പൊയ്കയിൽ വെണ്ണിലാ ചന്ദ്രൻ നിറഞ്ഞ നേരം എൻ മനോധാരയിൽ പൂത്തു പൊൻ വസന്തം തോടികൾ തൻ പച്ചപ്പും നിന്നിൽ അലിഞ്ഞിരുന്നു രാത്രി സന്ധ്യ തൻ നിലാ കായലിൽ നിൻ മനം എങ്ങോ തെളിഞ്ഞിരുന്നു മറക്കാൻ കൊതിക്കുന്ന ഓർമ്മകളും മനധാരയിൽ നിറയും നൊമ്പരങ്ങളും ബാക്കി ആകുന്ന വിങ്ങലുകൾ പാലാഴി പുഴയുടെ പുളിനതിൽ പാർവണേന്ധു വിടരുന്ന നെഞ്ചകത്തിൽ പറയുവാൻ കൊതിക്കുന്ന ഒരായിരം വാക്കുകൾ വിറയാർന്ന ചുണ്ടുകളാൽ പറയുവാൻ കഴിയില്ല എനിക്ക് ഒന്നുമേ