ശെ.... അവളെ എങ്ങനെയെങ്കിലും വിരട്ടി ഓടിക്കാൻ ആയിരുന്നു എന്റെ പ്ലാൻ.... ആ കുരുപ്പു ഇങ്ങനെ ചെയ്യുമെന്ന് ഒട്ടും വിചാരിച്ചില്ല.......... അവളെ കാണുമ്പോൾ വല്യമ്മച്ചി എന്നെ ഒരുമാതിരി നോട്ടവും ഇളക്കലും..... അതും പോരാഞ്ഞു ആക്കിച്ചിരിയും........ അതുകൊണ്ടാണ് ഈ കുരുപ്പ് ഒരു നിമിഷം പോലും ഇവിടെ വേണ്ടാന്ന് തീരുമാനിച്ചത്......ഇവളെനിക്ക് പാരയാവാനാണ് ചാൻസ്........ പോരാത്തതിന് അവൾക്ക് തീരെ ബഹുമാനമില്ല...... പേടി അടുത്തുകൂടെ പോയിട്ടില്ല...... ഇങ്ങനീയുണ്ടോ പെൺപിള്ളേർ.........ഹോ വല്ലാത്ത സാധനം തന്നെ........ വന്നതും വീട്ടുകാരെ മൊത്തം കയ്യിലെടുത്തു....... മമ്മയ്ക്കും പപ്പയ്ക്കും വായ തുറന്നാൽ അവളെ കുറിച