തിരിച്ചു വീട്ടിൽ എത്തുമ്പോഴും ശിവദയുടെ നെഞ്ച് പിടയുകയായിരുന്നു. അച്ഛനും അമ്മയ്ക്കും മുൻപിൽ പുറമെ സന്തോഷം വരുത്തുവാൻ ആകുന്നതു ശ്രമിച്ചിട്ടും അവൾക്കായില്ല ഒടുക്കം തലവേദന എന്ന് പറഞ്ഞു മുറിയിൽ പോയി കിടന്നു. അവധി കഴിഞ്ഞു തിരിച്ചു പോകുന്നതിലുള്ള വിഷമമാണ് ആ കള്ള തലവേദനക്ക് പിന്നിൽ എന്ന് അച്ഛനമ്മമാർ വിശ്വസിച്ചു എന്നാൽ ഒരാൾ മാത്രം സത്യം മനസിലാക്കി ശരണ്യ. ***** അച്ഛനും അമ്മയും പാടത്തേക്കു ഇറങ്ങിയ തക്കം നോക്കി ശരണ്യ ശിവദയുടെ മുറിയിൽ എത്തി . കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കിടക്കുകയായിരുന്നു ശിവദ. \" ചേച്ചി എന്തൊരു കിടപ്പാ ഇത് എണീക്കു \" ശരണ്യ അവളെ പിടിച്ചു എണീ