\"\"ആദിത്യൻ... ഞാൻ... എനിക്കറിയില്ലായിരുന്നു ഇതൊന്നും... ആ അഭയ്... അവൻ... അവനെന്റെ നതാഷയേ മുൻനിർത്തി എന്നിലേക്കു വിഷം കുത്തികയറ്റിയത് എനിക്ക് മനസിലായില്ല. അവന്റെ മനസ് ഇത്രത്തോളം അഴുകിയതാണെന്നു ഞാൻ അറിഞ്ഞില്ല.\"\" എന്ന് പറഞ്ഞു നവനീത് ആദിയുടെ മുൻപിൽ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. \"\"സഹോദരിയോടുള്ള സ്നേഹവും വാത്സല്യവുമാണ് തന്നെ കൊണ്ടു ഇങ്ങനെയൊക്കെ ചെയ്യിച്ചത്. ഇപ്പോഴെങ്കിലും മനസിലായില്ലേ അത് മതി.\"\" \"\"അവൻ... ആഹ് അഭയ് എനിക്ക് അവനെയാണ് കാണേണ്ടത്. \"\"വന്യമായ കണ്ണുകളോടെ അവൻ പറഞ്ഞു നിർത്തി. \"\"അവൻ ഇപ്പോൾ ഞങ്ങളുടെ കസ്റ്റഡിയിൽ ആണ്. നതാഷയ്ക്ക് ആണ് നവനീതിനെ ഇപ്പോൾ ആവിശ്യം.