അത് നിന്റെ ഇഷ്ടം... പിന്നെ നീ ഏറ്റുമുട്ടിയ ആ പയ്യൻ പുളിയംകോട്ട് മാത്യൂസിന്റെ മകനാണെന്നറിഞ്ഞപ്പോൾ നീ ഞെട്ടിയല്ലോ... അയാളെ നിനക്കെങ്ങനെയാണ് പരിചയം... \"എന്റെ അമ്മാവന്റെ ആത്മാർത്ഥ സുഹൃത്തായിരുന്നു മാത്യുച്ചായൻ... ഒരു കണക്കിന് എന്റെ എല്ലാമായിരുന്ന ഒരു പാവം മനുഷ്യൻ.. അതെല്ലാം പറയുകയാണെങ്കിൽ ഒരുപാടുണ്ട്... എന്റെ അമ്മാവൻ മരിച്ചിട്ടും അദ്ദേഹമായിട്ടുള്ള ബന്ധം ഇന്നും തുടർന്നുകൊണ്ടിരുന്നു... എന്നാൽ ഇത്രയും കാലം ഞാൻ അച്ഛനെന്നു വിളിച്ച ആ ക്രിമിനലിന് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു... അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല... എന്നാൽ ആയാളറിയാതെ മാത്യുച്ഛായനുമായി ഞാൻ ക