അച്ചു അവിടുന്ന് വളരെ സന്തോഷത്തോടുകൂടിയാണ് ഇറങ്ങിയത്. നേരെ വീട്ടിൽ ചെന്ന് ലീലയോട് കാര്യം പറഞ്ഞു....... അന്ന് വൈകുന്നേരം, ആ...... സന്തോഷ വാർത്തയുമായാണ് അവർ മാധുരിയെ കാണാനെത്തിയത്.... അവർ കുറേനേരം അവിടെ ചിലവഴിച്ചിട്ടാണ് തിരികെ പോയത്....... ആ സമയത്തിനോടകം മാധുരിക്കും ലീലക്കുകുമിടയിൽ നല്ലൊരു സൗഹൄദമുണ്ടായി, എല്ലാവരും സംസാരിച്ചിരിക്കുന്നതിനിയിൽ, അച്ചു കുമാരൻ്റെ കാര്യം പറഞ്ഞു, അവൻ്റെ നിർബന്ധപ്രകാരം കുമാരൻ്റെ ചിതാഭസ്മം തൃക്കുന്നപുഴയിൽ പോയി നിമഞ്ജനം ചെയ്യാൻ അവർ തീരുമാനിച്ചു..... മാധുരിക്ക് തീരെ താത്പര്യമുണ്ടായിട്ടല്ല, ചിതാഭസ്മം നിമഞ്ജനം ചെയ്യാൻ സമ്മതിച്ചത്,