അതിരാവിലെ എണീച്ച് സുര്യനുദിക്കും മുന്നേ ഉദ്യോഗത്തിനു പോകേണ്ട ഭർത്താവിന് ചോറും കറികളുമുണ്ടാക്കി പാത്രങ്ങളിലാക്കി, ഫ്ലാസ്കിൽ കാപ്പിയും മറ്റൊരു ടിഫിൻ പാത്രത്തിൽ പലഹാരവും വെച്ച്, ചൂടുവെള്ളം ഫ്ലാസ്കിൽ പകർന്നു ആളുടെ ബാഗിൽ ഒതുക്കത്തോടെ വെച്ച്, പാന്റും ഷർട്ടും ധൃതിയിൽ തേച്ച്, കുളിച്ചുവന്ന ഭർത്താവിനു നേർക്ക് നീട്ടി ആയാസത്തോടെ ഒരു ചിരി ചിരിച്ച് കൈകൾ മുകളിലേക്കുയർത്തി ഒന്ന് മൂരി നിവർന്ന് പതിവു പെൺശൈലിയിൽ പൂർണിമ പറഞ്ഞു \"ശോ... വയ്യാണ്ട്യായി.\"അവളെ നോക്കി കോടിയ ഒരു ചിരി ചിരിച്ച് (ഭാവരസം പുച്ഛമാണോ അതോ നർമ്മമാണോ എന്തോ...) ധൃതിയിലൊരുങ്ങി പുറത്തേക്കിറങ്ങി വണ്