ഇടവപ്പാതി കടന്നുപോയിരിക്കുന്നു. കറുത്തിരുണ്ട് ആകാശം ചുറ്റി നടന്ന മേഘങ്ങൾക്ക് പകരം,വെള്ളമേഘങ്ങൾ ഒഴുകി നടക്കാൻ തുടങ്ങിയിരിക്കുന്നു. രാവിലെ സൂര്യന്റെ ഇളം ചൂടിൽ, തോട്ടത്തിലൂടെ നടക്കുകയായിരുന്നു മീര. പറമ്പിൽ കുറെ പണിക്കാരുണ്ട്..... ഏക്കറ് കണക്കിന് ഭൂമിയിൽ പച്ചക്കറി തോട്ടമാണ്.രാവിലെ തന്നെ തോട്ടത്തിൽ ജോലിക്കാർ അവരവരുടെ ജോലിയിൽ മുഴുകാൻ തുടങ്ങിയിരുന്നു.സ്ത്രീകൾ ആയിരുന്നു കൂടുതലും.അഞ്ചുഏക്കറോളം ഭൂമിയിൽ കൃഷി വ്യാപിച്ചു കിടക്കുകയാണ്....എല്ലാം തന്നെ പച്ചക്കറികളാണ്....ചിലതൊക്കെ വിളവെടുപ്പിനായി ഒരുങ്ങി നിൽക്കുന്നു.കുറച്ച് നാളുകൾക്ക് മുന്നേ വരെ കാ