Aksharathalukal

നിഹാരിക -7

നിഹാരിക 7

അല്ലുവും നിഹയും പുറത്ത് ഗാർഡനിൽ കളിക്കുമ്പോഴാണ് ശ്രീറാമിന്റെ കാർ ഗേറ്റ് കടന്നു അകത്തേക്ക് വന്നത്.. 

പപ്പയെ കണ്ടപ്പോൾ അല്ലു ഓടി അടുത്തു ചെന്നു.. 

ശ്രീറാം ഇറങ്ങിവരുന്നത് കണ്ടപ്പോൾ നിഹ വേഗം അവിടെ നിന്നും മാറി നിന്നു..

ശ്രീറാമിനെ അഭിമുഖീകരിക്കാനുള്ള നിഹയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ റാം നിഹയെ നോക്കാതെ അല്ലുവിനെ എടുത്ത് അകത്തേക്ക് കയറിപ്പോയി.. 

നിഹ കിച്ചണിലേക്ക് പോയി..

\"കാർത്തികേച്ചി.. \"

\"എന്താ മോളേ.. \"

\"സാർ വന്നിട്ടുണ്ട് \"

\"ഇത്രയും നേരത്തെയോ അഞ്ചുമണി അല്ലെ ആയുള്ളൂ ... \"

\"മ്മ് അറിയില്ല ചിലപ്പോൾ മോൾക്ക്‌ വയ്യാ എന്നോർത്തു വന്നതാവും.. \"

\"മ്മ്.. ചായ ഞാൻ ഫ്ലാസ്കിൽ ഒഴിച്ച് വെച്ചിട്ടുണ്ട് മോളിതൊന്ന് എടുത്താ ഡൈനിങ്ങ് ടേബിളിൽ വെക്കാമോ ഒരു കപ്പും.. സാർ എടുത്തു കുടിച്ചോളും.. എന്നിട്ട് ഞാനിറങ്ങുവാ.. അത്താഴം എല്ലാം ആക്കിവെച്ചിട്ടുണ്ട്.. ഞാൻ നിക്കേണ്ടല്ലോ അല്ലെ.. \"

\"വേണ്ട ചേച്ചി പൊയ്ക്കോ.. \"

കാർത്തിക പോയി കുറച്ചു കഴിഞ്ഞപ്പോഴാണ് റാം ഫ്രഷായി താഴേക്കിറങ്ങി വന്നത്.. 

നിഹ കിച്ചണിൽ തന്നെ നിന്നു... 

\"നിഹ.. \"

റാം വിളിക്കുന്നത് കേട്ടപ്പോൾ അവളുടെ നെഞ്ച് പടാപടാന്നു ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി.. 

അപ്പോഴേക്കും അല്ലു അടുക്കളയിലേക്ക് ഓടിവന്നു.. 

\"നിച്ചു.. പപ്പായി വിളിക്കുന്നു.. ബാ.. \"

അല്ലു നിഹയുടെ കയ്യിൽ പിടിച്ചു വലിച്ചു.. 

\"അല്ലുട്ടാ വിട് നിച്ചു വരാം.. \"

നിഹ ഇറങ്ങി വന്നപ്പോൾ റാം പേപ്പർ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.. 

\"സാ..ർ.. \"

\"ആഹ്.. നിഹ എനിക്ക് നല്ല തലവേദന ഒരു സ്ട്രോങ്ങ്‌ കോഫി എടുക്കാമോ.. കാർത്തിക പോയെന്ന് മോള് പറഞ്ഞു അതാ ഞാൻ നിഹയോട് ചോദിച്ചത് ബുദ്ധിമുട്ട് ഉണ്ടോ \"

\"അയ്യോ ഇല്ല സാർ.. ഞാനിപ്പോ എടുക്കാം.. \"

നിഹ വേഗം അകത്തേക്ക് പോയി.. 

കുറച്ചു കഴിഞ്ഞ് ഒരു കപ്പ്‌ കോഫിയുമായി വന്നു..

\"സാർ.. കോഫി.. \"

\"താങ്ക്സ്.. \"

കോഫി കൊടുത്തിട്ട് നിഹ അകത്തേക്ക് തിരിഞ്ഞു നടന്നു.. 

നിഹ ഒരുമിനിറ്റു.. 

റാം പറയുന്നത് കേട്ട് നിഹ അവിടെ നിന്നു..

\"അല്ലു ഇത് ആന്റിക്ക് കൊടുക്ക്.. \"

ശ്രീറാം ഒരു പാക്കറ്റ് അല്ലുവിന്റെ കയ്യിൽ കൊടുത്തു.. 

\"നിച്ചു.. ഇന്നാ.. \"

അല്ലു അത്  നിഹ യുടെ നേരെ നീട്ടി.. 

\" സർ.. എന്തായിത്.. \"

\"തുറന്നു നോക്ക്.. \"

നിഹ ആ പാക്കറ്റ് തുറന്നു.. അതൊരു സ്മാർട്ട്‌ ഫോൺ ആയിരുന്നു.. 

\"സാർ.. ഇത്... എനിക്കെന്തിനാ.. \"

\"ഇന്നലെ നിഹയുടെ ഫോൺ അല്ലു പൊട്ടിച്ചില്ലേ അതിനു പകരമായി വാങ്ങിയതാ.. \"

\"എനിക്കിതു വേണ്ട.. \"

എടുത്തടിച്ചത് പോലെയുള്ള നിഹയുടെ മറുപടി ശ്രീറാമിനെ വല്ലാതാക്കി.. 

\"അതെന്താ.. \"

\"ഞാനിങ്ങനത്തെ ഒന്നും ഇതുവരെ ആഗ്രഹിച്ചിട്ടില്ല.. ഞാനെന്റെ പഴയ ഫോൺ നന്നാക്കി എടുത്തുകൊള്ളാം.. \"

നിഹയുടെ സംസാരം കേട്ടപ്പോൾ റാമിന് ആകെ ദേഷ്യം വന്നു.. 

\"ഞാനിതിയാൾക്ക് ഗിഫ്റ്റ് തന്നതല്ല... എന്റെ കുഞ്ഞു നശിപ്പിച്ചതിന് പകരം വാങ്ങി തന്നതാ... നിഹയ്ക്ക് ഇത്‌ വേണ്ടെങ്കിൽ വേണ്ട പക്ഷേ ഇത് ഇയാൾ വാങ്ങാതിരുന്നാൽ അതെന്നെ അപമാനിക്കുന്നതിനു തുല്യമാണ്.. \"

റാം പറയുന്നത് കേട്ട് മറുപടി ഒന്നും പറയാനാവാതെ നിഹ നിന്നു.. 

\"സാർ.. അങ്ങനൊന്നും ഞാനുദ്ദേശിച്ചിട്ടില്ല.. \"

\"മതി കൂടുതലൊന്നും പറയേണ്ട വേണമെങ്കിൽ എടുക്കുക ഇല്ലെങ്കിൽ എടുത്തു കളഞ്ഞേക്ക്.. \"

അത്രയും പറഞ്ഞിട്ട് ദേഷ്യത്തോടെ റാം  എഴുന്നേറ്റു പുറത്തേക്കു പോയി.. 

മനസ്സില്ലാമനസ്സോടെ നിഹ ആ ഫോൺ എടുത്തുകൊണ്ടു മുറിയിലേക്ക് പോയി..

ആ ഫോൺ എടുത്തു അതിൽ നിഹയുടെ പഴയ സിം ഇട്ടു.. 

അത് ഓണാക്കി നോക്കിയപ്പോൾ അതിൽ ശ്രീറാമിന്റെ നമ്പർ സേവ് ചെയ്തിട്ടുണ്ടായിരുന്നു.. 

🌷🌷🌷🌷🌷🌷നിഹാരിക 🌷🌷🌷🌷🌷🌷

അടുത്ത ദിവസം രാവിലെ... 

റാം ഓഫീസിൽ പോകാനായി തയ്യാറായി വന്നപ്പോൾ നിഹ മോൾക്ക് കഴിക്കാൻ കൊടുക്കുവായിരുന്നു.. 

റാം ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു.. 

കാർത്തിക അപ്പോഴേക്കും റാമിനുള്ള ഭക്ഷണം എടുത്തു കൊടുത്തു.. 

നിഹ റാമിനെ ഒന്ന് നോക്കുന്നത് പോലുമില്ലായിരുന്നു.. 

ഇന്നലെ പറഞ്ഞതൊക്കെ അവളെ വല്ലാതെ വിഷമിപ്പിച്ചെന്ന് റാമിന് മനസ്സിലായി.. 

കാർത്തിക അകത്തേക്ക് പോയപ്പോൾ റാം നിഹയെ വിളിച്ചു.. 

\"നിഹ.. \"

\"സാർ.. എന്തെങ്കിലും വേണോ.. \"

\"അതിനല്ല.. മോള് സ്കൂളിൽ പോയതിന് ശേഷം താനിവിടെ വെറുതെ ഇരിക്കുവല്ലേ.. \"

\"അതെ.. \"

\"തനിക്കൊന്നു എന്റെ ഓഫീസിലേക്ക് വരാമോ.. എനിക്ക് തന്റെ ഒരു സഹായം വേണം അതിനുവേണ്ടിയാ.. \"

നിഹ കുറച്ചു നേരം മിണ്ടാതെ ഇരുന്നു...

\"തനിക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണ്ട..\"

റാം പറഞ്ഞു.. 

\" എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല സാർ..  ഞാൻ വരാം..\"

\" ഓക്കേ എങ്കിൽ ഞാൻ ഡ്രൈവറെ അയക്കാം..\"

\" അതിന്റെ ആവശ്യമില്ല സർ ഞാൻ ഒരു ഓട്ടോ പിടിച്ച് വന്നോളാം..\"

നിഹയോട് കൂടുതൽ ഒന്നും തർക്കിച്ചിട്ട്  കാര്യമില്ലെന്ന് അറിയാവുന്ന റാം കൂടുതലൊന്നും പറയാൻ പോയില്ല.. 

\" എത്തി കഴിയുമ്പോൾ എന്റെ നമ്പറിലേക്ക് വിളിച്ചാൽ മതി.. എന്റെ ഫോണിൽ ഞാനത് സേവ് ചെയ്തു വച്ചിട്ടുണ്ട് \"

\"മ്മ്.. \"

അല്ലുവിനെ സ്കൂളിൽ വിട്ടതിനു ശേഷം നിഹ ഓഫീസിലേക്ക് ചെന്നു.. 

പുറത്തെത്തിയ നിഹ റാമിന്റെ  ഫോണിലേക്ക് വിളിച്ചു... 

\"സാർ.. ഞാനെത്തി.. \"

\"ഓക്കേ.. നേരെ എന്റെ ക്യാബിനിലേക്ക് വന്നോളൂ.. \"

റാം പറഞ്ഞതനുസരിച്ച് നിഹ വേഗം റാമിന്റെ ക്യാബിനിലേക്ക് ചെന്നു.. 

\"മേ ഐ കമിന് സർ.. \"

\"യെസ് പ്ലീസ്.. \"

\"നിഹാരിക.. ഇരിക്ക്.. \"

നിഹ റാമിന്റെ മുന്നിലുള്ള വിസിറ്റർസ് ചെയറിൽ ഇരുന്നു.. 

\"നിഹ.. ഒരു മിനിറ്റ്.. \"

നിഹയോട് അത്രയും പറഞ്ഞിട്ട് റാം ഫോണെടുത്ത് ആരെയോ വിളിച്ചു.. 

\"രാഹുൽ.. കം.. \"

കുറച്ചു കഴിഞ്ഞു ഒരാൾ അവിടേക്ക് വന്നു.. 

\"സാർ.. \"

\"രാഹുൽ.. ഇത്‌ നിഹാരിക.. \"

\"എനിക്കറിയാം സാർ.. അല്ലുവിനെ നോക്കാൻ വന്നതല്ലേ... \"

\"മ്മ്.. \"

\"നിഹ ഇത്‌ രാഹുൽ ഇവിടുത്തെ ജനറൽ മാനേജർ ആണ്.. \"

\"സാർ വരാൻ പറഞ്ഞത്.. \"

രാഹുൽ ചോദിച്ചു.. 

\"പറയാം.. അടുത്ത വ്യാഴാഴ്ച അതായത് നവംബർ ഇരുപത്തിരണ്ടിനു.. മോൾടെ അഞ്ചാം പിറന്നാൾ ആണ്.. അന്നൊരു പാർട്ടി ഓർഗനൈസ് ചെയ്യണം.. നിഹയെകൊണ്ട് തനിയെ ബുദ്ധിമുട്ട് ആകും രാഹുൽ ഒന്ന് ഹെല്പ് ചെയ്യണം.. \"

\"അതിനെന്താ സാർ ഞാൻ റെഡിയാണ്..\"

രാഹുൽ പറഞ്ഞു.. 

\"നിഹാരിക..?? \"

\"ഞാനും തയ്യാറാണ് സാർ.. \"

\"ഓക്കേ അപ്പൊ നമുക്ക് സമയം കുറവാണ്.. നിങ്ങൾ ഇന്നുമുതൽ തുടങ്ങിക്കോളൂ.. പിന്നെ വീട്ടിൽ വെച്ച്  വേണ്ട ഫങ്ക്ഷൻ ഹാൾ എടുക്കാം.. \"

റാം പറഞ്ഞു നിർത്തി.. 

\"നിഹാരിക.. വരൂ എന്റെ ക്യാബിനിലേക്ക് പോകാം.. \"

രാഹുൽ നിഹയെ വിളിച്ചു.. 

നിഹ സംശയത്തോടെ റാമിനെ നോക്കി.. 

\"രാഹുൽ ഇവിടെ ഇരുന്നാൽ മതി.. \"

റാമിന്റെ  ഓഫീസ് റൂമിന്റെ   ഒരു കോണിൽ വിസിറ്റേഴ്സ്ന് വേണ്ടി ഒരു കൗച്ച്  അറേഞ്ച്ചെയ്തിട്ടുണ്ടായിരുന്നു... 

അവിടേക്ക് കാണിച്ചുകൊണ്ട് ശ്രീറാം പറഞ്ഞു..

\"ഓക്കേ.. നിഹാരിക വരൂ.. \"

രാഹുലിന്റെ പുറകെ നിഹയും പോയി.. 

\"നിഹാരിക.. \"

\"നിഹ എന്ന് വിളിച്ചാൽ മതി.. \"

\"അപ്പൊ നിഹ.. നമുക്കാദ്യം ഫുഡ് ഐറ്റംസ് നോക്കാം.. \"

അവർ രണ്ടും കൂടെ പാർട്ടിക്ക് വേണ്ട ഭക്ഷണം സെലക്ട്‌ ചെയ്യാൻ തുടങ്ങി.. 

ശ്രീറാം മറ്റുള്ള വർക്കിൽ ആയിരുന്നെങ്കിലും ഇടയ്ക്കിടെ റാമിന്റെ കണ്ണ് ഇവിടേക്ക് പാറി വീഴുന്നത് രാഹുൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. 

രാഹുൽ നോക്കുന്നതും ശ്രീറാം ശ്രദ്ധിക്കുന്നതും നിഹ കണ്ടിരുന്നു.. കണ്ടിട്ടും കാണാത്ത മട്ടിൽ അവളിരുന്നു...

\"എന്താണ് നിഹ ചേട്ടായിക്ക് അസൂയയാണോ.. \"

രാഹുൽ പറയുന്നത് മനസ്സിലാവാതെ നിഹ നോക്കി.. 

\"ഓഹ് സോറി..  ഞാനത് പറയാൻ വിട്ടു.. ഞാൻ ശ്രീറാമിന്റെ കസിൻ ബ്രദർ ആണ്...\"

രാഹുൽ പറയുന്നത് വിശ്വാസം വരാതെ നിഹ ഇരുന്നു.. 

\"തമാശ അല്ലടോ കാര്യമായിട്ട് പറഞ്ഞതാണ്... പിന്നെ ചേട്ടൻ എന്നെ അനിയൻ ആയി  ഒരിക്കലും അംഗീകരിക്കില്ല... എന്റെ സ്വഭാവം അത്ര നല്ലതായത് കൊണ്ടാണ്.. \" 

ചിരിച്ചു കൊണ്ട് രാഹുൽ പറഞ്ഞു.. 

\"എന്റെ അച്ഛനോടും അമ്മയോടും ഉള്ള ഇഷ്ടം കൊണ്ട് മാത്രമാണ് എനിക്ക് ഇവിടെ ജോലി തന്നത് അതും വെറും ഒരു സ്റ്റാഫ് ആയിട്ട് മാത്രം...\" 

\"അതുകൊണ്ടുതന്നെ അങ്ങേരെ ദേഷ്യം പിടിപ്പിക്കാൻ  കിട്ടുന്ന ഒരു ചാൻസും ഞാൻ  കളയാറില്ല... \"

റാമിനെ പോലെ ആയിരുന്നില്ല രാഹുൽ നല്ല ഫ്രീയായി ഓപ്പണായി സംസാരിക്കുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ വളരെ വേഗത്തിൽ അവർ തമ്മിൽ സൗഹ്രദത്തിൽ ആയി.. 

\"എന്താണ് നിഹ കക്ഷിക്ക് തന്നോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടല്ലോ... താൻ  നോക്കിക്കോ ഇപ്പൊ പുള്ളിക്ക് ദേഷ്യം വരുന്നത്.. \"

അതും പറഞ്ഞ് രാഹുൽ നിഹയോട്  കുറച്ചുകൂടി ചേർന്നിരുന്നു... 

റാമിന്റെ  ശ്രദ്ധ മുന്നിലുള്ള ഫയലിൽ  ആയിരുന്നെങ്കിലും രാഹുലിന്റെ  പ്രവർത്തികൾ റാമിനെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു..

ലഞ്ച് ബ്രേക്ക്‌ ആയപ്പോൾ നിഹ രാഹുലിനൊപ്പം ക്യാന്റീനിലേക്ക് പോയി.. 

റാമിനുള്ള ഫുഡ് ക്യാബിനിലുള്ളിൽ കൊണ്ടുവരികയാണ് പതിവ്... 

കൊണ്ടുവന്ന ഭക്ഷണം എങ്ങനെയൊക്കെയോ കഴിച്ചെന്നു വരുത്തി റാം എഴുനേറ്റു ക്യാന്റീനിലേക്ക് പോയി.. 

\"സാർ.. \" 

റാമിനെ കണ്ട സ്റ്റാഫ്‌ ഇറങ്ങി വന്നു.. 

\"എനിക്കൊരു ബ്ലാക്ക് ടീ വേണം.. \"

\"സാർ ഓർഡർ ചെയ്താൽ മതിയായിരുന്നു ഓഫീസിലേക്ക് കൊണ്ടുവരാരുന്നു.. \"

\"അത് സാരമില്ല.. ഇങ്ങു തന്നാൽ മതി.. \"

കൗണ്ടറിൽ ഓർഡർ കൊടുത്തിട്ട് അടുത്തുള്ള ടേബിളിൽ റാം ഇരുന്നു.. 

നിഹയും രാഹുലും ചിരിച്ചു കളിച്ചു സംസാരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും കണ്ടപ്പോൾ റാമിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. 

കഴിക്കുന്നതിനിടയിൽ യാദൃശ്ചികമായി നിഹയുടെ കണ്ണുകൾ ശ്രീറാമിന്റെ കണ്ണുകളുമായി ഉടക്കി.. 

റാമിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.... എന്തോ അത് കണ്ടപ്പോൾ അവളുടെ മനസ്സിൽ സന്തോഷം നിറഞ്ഞു.. 

ഉച്ചകഴിഞ്ഞു അവർ വീണ്ടും ഡിസ്കഷൻ തുടർന്നു.. 

ഏകദേശം ഒരു രണ്ടര ആയപ്പോഴേക്കും രാഹുൽ എഴുനേറ്റു റാമിന്റെ അടുത്തേക്ക് ചെന്നു.. ഒപ്പം നിഹയും.. 

\"സാർ.. \"

രാഹുൽ വിളിച്ചപ്പോൾ ലാപ്ടോപ്പിൽ നിന്നും കണ്ണെടുക്കാതെ റാം ചോദിച്ചു.. 

\"എന്താ രാഹുൽ കഴിഞ്ഞോ?? \"

\"ഏകദേശം കഴിഞ്ഞു.. ഇനിയിപ്പോ ഹാളിലുള്ള അറേഞ്ചുമെന്റ്സ് മാത്രേയുള്ളു അതെനിക്ക് ചെയ്യാവുന്നതേയുള്ളൂ.. \"

\"ഓക്കേ ഗുഡ്,  നിഹ പോകുവല്ലേ.. \"

\"അതെ സാർ... മൂന്നരക്ക് അല്ലു വരും അപ്പോഴേക്കും എത്തണം.. \"

\"സാർ ഞാനും കുറച്ചു നേരത്തെ ഇറങ്ങുവാ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം... പോകുന്ന വഴിക്ക് നിഹയെ ഡ്രോപ്പ് ചെയ്തോളാം.. \"

രാഹുൽ പറഞ്ഞു.. 

\"വേണ്ട !!\"

ശ്രീറാം പെട്ടെന്ന് പറഞ്ഞു... 

\"രാഹുൽ പൊയ്ക്കോളൂ അമ്മായിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകണ്ടേ... ഞാൻ പുറത്തേക്ക് പോകുന്നുണ്ട് നിഹയെ ഞാൻ ഡ്രോപ്പ് ചെയ്യാം.. \"

\"ഓക്കേ.. നിഹ ഞാൻ ഇറങ്ങുന്നു.. പാർട്ടിക്ക് കാണാം.. \"

\"ഓക്കേ രാഹുൽ.. \"

രാഹുൽ പോയി കഴിഞ്ഞിട്ട് എന്ത് ചെയ്യണമെന്നറിയാതെ നിഹ  അവിടെ തന്നെ നിന്നു...

നിഹ പുറത്തേക്ക് പൊയ്ക്കോളൂ ഞാൻ ഇപ്പോൾ വരാം.. 

റാം പറഞ്ഞതനുസരിച്ചു നിഹ പുറത്തേക്ക് നടന്നു.. 

\"ഈ സർ എന്താ ഇങ്ങനെ... നേരെ മുഖത്തേക്ക് നോക്കി ഒന്നും സംസാരിക്കില്ല.. പക്ഷേ  എനിക്ക് വേണ്ടി വേറാരും എന്തെങ്കിലും ചെയ്യുന്നതോ സഹായിക്കുന്നതൊ സമ്മതിക്കത്തുമില്ല..  വല്ലാത്തൊരു സ്വഭാവം തന്നെ.. \"

നിഹ മനസ്സിലോർത്തു.. 

അൽപനിമിഷം കഴിഞ്ഞപ്പോൾ റാം പുറത്തേക്കിറങ്ങി വന്നു.. 

റാമിനെ കണ്ടപ്പോൾ ഡ്രൈവർ അടുത്തേക്ക് വന്നു .... 

\"ജോഷി... ചാവി തന്നേക്ക്.. ഞാനിപ്പോ വരാം.. \"

ശ്രീറാം പറഞ്ഞത് കേട്ട് ഡ്രൈവർ ചാവി കൊടുത്തു.. 

ശ്രീറാം കാറുമായി വന്നപ്പോൾ നിഹ ഓരോന്ന് ഓർത്തു നിൽക്കുവായിരുന്നു.. 

\"ഹലോ മാഡം.. ഏത് ലോകത്താണ് കേറുന്നില്ലേ.. \"

ശ്രീറാം പറയുന്നത് കേട്ട് നിഹ കാറിലേക്ക് കയറി.. 

അവരുടെ ഇടയിൽ വല്ലാത്ത നിശബ്ദത തളം കെട്ടി നിന്നു.. 

എന്തൊക്കെയോ പറയണമെന്ന് ഉണ്ടായിരുന്നു റാമിന് പക്ഷേ ഒന്നും സംസാരിക്കാനും കഴിയാത്ത അവസ്ഥ.. നിഹ ആണെങ്കിൽ റാമിനെ ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി ഇരിക്കുവായിരുന്നു... 

കാത്തിരിക്കൂ..


നിഹാരിക -8

നിഹാരിക -8

4.4
3454

നിഹാരിക 8ശ്രീറാം കാറുമായി വന്നപ്പോൾ നിഹ ഓരോന്ന് ഓർത്തു നിൽക്കുവായിരുന്നു.. \"ഹലോ മാഡം.. ഏത് ലോകത്താണ് കേറുന്നില്ലേ.. \"ശ്രീറാം പറയുന്നത് കേട്ട് നിഹ കാറിലേക്ക് കയറി.. അവരുടെ ഇടയിൽ വല്ലാത്ത നിശബ്ദത തളം കെട്ടി നിന്നു.. എന്തൊക്കെയോ പറയണമെന്ന് ഉണ്ടായിരുന്നു റാമിന് പക്ഷേ ഒന്നും സംസാരിക്കാനും കഴിയാത്ത അവസ്ഥ.. നിഹ ആണെങ്കിൽ റാമിനെ ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി ഇരിക്കുവായിരുന്നു... അവസാനം ശ്രീറാം തന്നെ സംസാരത്തിന് തുടക്കം കുറിച്ചു \"നിഹ.. രാഹുൽ നന്നായി സഹായിച്ചോ??\"\"ഉവ്വ് സർ.. രാഹുൽ ഉണ്ടായിരുന്നത് കൊണ്ടാണ് ഇത്ര വേഗം തീർക്കാൻ പറ്റിയത്.. \"\"മ്മ്..  രാഹുലുമായി