പിന്നീട് മറ്റു സംസാരങ്ങൾ ഒന്നും അധികം ഉണ്ടായില്ല എങ്കിലും മിലീയും ജെറിൻ്റെ കൂടെ വരുന്നു എന്ന് തീരുമാനിച്ചു... അതിൽ സന്തോഷിക്കാൻ മിഷെലിന് കഴിഞ്ഞില്ല... മറ്റൊന്നും അല്ല.. ഇനി അവള് വിൻസിപപ്പയുടെ കൂടെ ചേർന്ന് വീണ്ടും വല്ല പ്രശ്നം ഉണ്ടാക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു... ജേറിനും മിലിയും ഒക്കെ വരുന്നതിൻ്റെ രണ്ടു ദിവസം മുൻപ് ആണ് ഒരു വൈകുന്നേരം ലിസി ഓടി വന്നത്... ഡീ നീ അറിഞ്ഞോ... നമ്മുടെ നാരായണേട്ടൻ ഇവിടുത്തെ ഏതോ ഗുണ്ടയുടെ ഭാര്യയെ എന്തോ അസഭ്യം പറഞ്ഞു അതിന് അടിച്ച് ഒരു പരുവം ആക്കി ഹോസ്പിറ്റലിൽ കൊണ്ട് വന്നു.. അയ്യോ... ആണോ? എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ട്? ഒരു