Aksharathalukal

Aksharathalukal

മഴയോർമ്മകൾ

മഴയോർമ്മകൾ

5
197
Fantasy Abstract Classics Drama
Summary

ഓരോ മഴയും സുഖമുള്ള ഓരോ കുളിരോർമ്മകളാണ്. ഓരോ മഴയും തിമിർത്തു പെയ്യുമ്പോൾ മനസ്സിൽ ഓരോ ഓർമ്മകളും ഉണ്ടാവുന്നു. സന്തോഷങ്ങളുടെ, സങ്കടങ്ങളുടെ, സ്വപ്നങ്ങളുടെ, നഷ്ടബോധങ്ങളുടെ അകത്തളത്തിലേക്ക്... മനസ്സിന്റെ ഉള്ളറകളിലേക്കത് തിമിർത്തു പെയ്യുന്നു.മഴകാരണം  മയങ്ങിക്കിടക്കുന്ന പ്രകൃതിയെ തന്റെ പൊൻകിരണങ്ങളാൽ തഴുകി ഉണർത്തുന്ന സൂര്യൻ. ആലസ്യം വിട്ടു കണ്ണുതുറക്കുന്ന പുൽക്കൊടികൾ. പിറന്ന നാടും പഠിച്ച വിദ്യാലയവും മനസ്സിലെ നനഞ്ഞ ഓർമ്മകളാണ്. നനഞ്ഞൊട്ടി സ്കൂളിലേക്ക്  പോകുന്ന ആ ബാല്യം കുളിർമഴയുടെ സുഖമുള്ളൊരോർമ്മ.ഓർക്കാപ്പുറത്ത് പെയ്യുന്ന മഴയിൽ പുസ്തകക്കെട്ട് പാവാ