അലക്സ് അവളുടെ കയ്യും പിടിച്ചു തന്റെ ഫ്ലാറ്റിലേക്ക് ഓടി. കാഞ്ചന ഫ്ലാറ്റിന്റെ മുന്നിൽ എത്തി ബെൽ അടിക്കാൻ തുടങ്ങിയപ്പോൾ അലക്സ് അവളുടെ കയ്യിൽ പിടിച്ചു.\"അയ്യോ.. അടിക്കല്ലേ..\"\"എന്താ?\" കാഞ്ചന ചോദിച്ചു\"നീ ഷോപ്പിൽ പോയി എന്നാ പറഞ്ഞത്.. ഷോപ്പിംഗ് ബാഗ്..\"\"അതിനിപ്പോ എവിടെ പോകാനാ? ഫ്ലാറ്റിൽ പോയി എടുത്താലോ?\" കാഞ്ചന ചോദിച്ചു \"അയ്യോ.. എനിക്കിനി വീണ്ടും ഓടാൻ വയ്യ..\" കിതച്ചുകൊണ്ടു അലക്സ് പറഞ്ഞു.\"പിന്നെ?\"\"പിന്നെ.. വെയിറ്റ്.. \" അപ്പോളാണ് അലക്സ് അടുത്ത ഫ്ലാറ്റിൽ ഡോർ ഡെലിവറി ചെയ്തു പോകുന്ന പയ്യനെ കണ്ടത്.അലക്സ് വേഗം പോയി അവൻ അവിടെ വച്ചു പോന്ന പാക്കറ്റ് എടുത്തു കാഞ്ചനയുടെ കയ