\"അതു ശരി അപ്പോൾ നമ്മൾ പുറത്ത്... എന്തുചെയ്യാനാ... സൂര്യൻ എപ്പോഴും പറയുന്നതുപോലെ അനുഭവിക്കുക തന്നെ... \"സൂരജത് പറഞ്ഞുനിർത്തിയതും ഗെയ്റ്റുകടന്ന് ഒരുകാർ സ്പീഡിൽവന്ന് മുറ്റത്തുനിന്നു..... എല്ലാവരും അന്തം വിട്ട് നിൽക്കുന്ന സമയത്ത് കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും അഖിലയിറങ്ങി... തൊട്ടു പുറകെ ഡോർ തുറന്ന് സേതുമാധവനും ഇറങ്ങി... അവരെ കണ്ട് സുരജും വിജയനും രാജലക്ഷ്മിയും അന്ധാളിപ്പോടെ നിൽക്കുകയായിരുന്നു... ആദിയും സൂര്യനും കൃഷ്ണയും വിണയുമെല്ലാം ആരാണെന്ന സംശയത്തിൽ നിൽക്കുകയായിരുന്നു... \"ഇതെന്താ എല്ലാവരും പന്തംകണ്ട പെരുച്ചായിയെപ്പോലെ നിൽക്കുന്നത്... മനുഷ്യന്മാര