ദിവസങ്ങൾ സാധാരണമായി തന്നെ കടന്നു പോയി ... മിഷേൽ കിട്ടുന്ന സമയം എല്ലാം മിലിയെ വിളിച്ച് അവളുടെ സുഖവിവരങ്ങൾ അന്വേഷിക്കും.... ഹരി വന്നു പോയത് അറിഞ്ഞപ്പോൾ മുതൽ അപ്പൻ അവളോട് പലതും പറയാൻ ശ്രമിക്കുന്നു എങ്കിലും ഒന്നും പറഞ്ഞിട്ടില്ല.. അവൾക്ക് നന്നായി അറിയാം എന്താണ് അപ്പൻ പറയാൻ ആഗ്രഹിക്കുന്നത് എന്ന്... അത് കേട്ട് വീണ്ടും മനസ്സ് വേദനിപ്പിക്കാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ട് അവളും അതിന് ഉള്ള സാഹചര്യം ഒരുക്കിയില്ല... ഹലോ..... വയറോക്കെ വന്നു കാണാൻ തുടങ്ങിയല്ലോ ഡീ.. അതെ മമ്മി... ഇപ്പൊ പഴയ ഡ്രസ്സ് ഒന്നും ഇടാൻ വയ്യ... ആണോ? പുതിയത് വാങ്ങിയോ? മമ്മി ഓൺലൈൻ ഓർഡർ കൊടുക്കാം വേണ്ട മമ്മി