ഷാനുവിന്റ എല്ലാ സ്വപ്നങ്ങളും ഒറ്റ നിമിഷം കൊണ്ട് തകർന്നുപോയി. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ കരഞ്ഞു തളർന്ന ഷാനുവിനെ പ്രദീപ് കാറിലേക്ക് കൊണ്ടുപോയി ഇരുത്തി.\"എടാ മെഡിക്കൽ കോളേജിലേക്കാണ് ബോഡി കൊണ്ട് പോയിരിക്കുന്നത്, നമുക്ക് അങ്ങോട്ടേക്ക് പോകണോ. \"ഷാനു ഒന്നും മിണ്ടാതെ ഇരുന്നു. അവന്റ മനസ്സ് മറ്റേതോ ലോകത്ത് ആയിരുന്നു. പ്രദീപ് വീണ്ടും അവനോട് ചോദിച്ചു \"എടാ ഷാനു,\"ഷാനു, ഞെട്ടി ഉണർന്നു \"എന്താടാ \"\" എടാ ബോഡി മെഡിക്കൽ കോളേജിലേക്കാണ് കൊണ്ട് പോയിരിക്കുന്നത് നമുക്ക് അങ്ങോട്ടേക്ക് പോണോ, അതോ വീട്ടിലേക്ക് പോകണോ \"\"പിന്നെ....നമുക്ക് ഹോസ്പിറ്റലിലേക്ക് പോകണം, എനിക്ക