ഈയൊരു ചെറുകൃതി വായിക്കുമ്പോൾ വീട്ടിലെ സ്വന്തമോ അല്ലെങ്കിൽ രക്തബന്ധത്തിലുള്ള ആരുടെയെങ്കിലും ഇതേ പ്രായമുള്ള ഒരു കുഞ്ഞിനെ മനസ്സിൽ കണ്ടുകൊണ്ട് മനസ്സിരുത്തി ഒന്ന് വായിക്കുക. തീർച്ചയായും കരളുറപ്പുള്ളവർക്ക് ഒരു തുള്ളി കണ്ണുനീർ പൊടിയാതിരിക്കില്ല. 2020 കണ്ണൂരിൽ പാറക്കല്ലിൽ അടിച്ചു കൊന്ന കുരുന്നു പൈതലിന് വേണ്ടി സമർപ്പിക്കുന്നു. നിറകണ്ണുകളോടെ എഴുതിയ ഈ കൃതി നിങ്ങൾക്ക് സമർപ്പിക്കുന്നു.➖➖➖➖➖➖➖➖➖➖➖➖➖🌹🌹🌹 ❤️അമ്മ 🌹🌹🌹❤️__________________________________എന്നമ്മേ... ഒന്നു കാണാൻ എത്ര നാളായി ഞാൻ കൊതിച്ചു. ഈ മടിയിൽ ചാഞ്ഞുറങ്ങാൻ എത്ര രാവിൽ ഞാൻ നിനച്ചു .കണ്ടില്ലല്ലോ ... കേട്ടില്ലല്ലോ ...