\" എന്തായി ചേച്ചി.... കഴിഞ്ഞോ എല്ലാം.... \" \" ആഹ്... \" ഒന്ന് നിശ്വസിച്ചു കൊണ്ട് ഭാമ കടയുടെ അകത്തേക്ക് കയറി....\" മോളോ.... \"\" അവരുടെ വീട്ടിൽ നിന്ന് ആളൊക്കെ വന്നിട്ടുണ്ട്....അവർക്കാർക്കും അവളെ കൂട്ടികൊണ്ട് പോകാൻ താല്പര്യമൊന്നുമില്ല...\"\" എല്ലാരും കൂടി കുറ്റപ്പെടുത്തുന്നുണ്ടാവും അല്ലേ... കഷ്ടം.... ഒറ്റപ്പെട്ടു നിൽക്കുകയാവും... \"\" അതെ... അങ്ങനെ ഒറ്റപ്പെടരുതെന്ന് കരുതീട്ടാ ഞാൻ ഇത്രയും നാൾ കൂടെ തന്നെ നിന്നത്.... ഇപ്പൊ തന്നെ രണ്ടാഴ്ച്ച കഴിഞ്ഞില്ലേ... ഇനിയും ഞാൻ എങ്ങനാണ് അവിടെ നിൽക്കുന്നെ.... അല്ലാതെ മനസ്സുണ്ടായിട്ടല്ല വന്നത്... \"\" ഇനിയിപ്പോ അത് എന്ത് ചെയ്യും ചേച്ചി.... \"\" എനിക്ക് ഒന്നും