അഴകേ അനുദിനം ഒരു ദിനം ചേരും ഞാൻ നിന്നിലെ എന്നിൽ മഴവില്ലിൻ ചായങ്ങൾ ചമയങ്ങൾ കോർത്തു ചേർത്തൊരു പന്തലിൽ ചേർന്നിരിക്കാം, മഴ മറയ്ക്കും ദൂരത്തോളം- ഹൃദയ തേരേറി പോയ്വരാം. ഇനിയും തുടരും യാത്രകളിൽ ഒരുവേള കൂടെ പിരിയാതിരിക്കാം പേരറിയാതീരങ്ങൾ കടന്നു തിരയായി ഒഴുകി പകലുകൾ തിരയും പായലുകൾ ഓളങ്ങളിൽ വിങ്ങി ഒരു നോക്ക് കാണുവാൻ ഏറെ കൊതിച്ചു ഇനിയും അസ്തമയം മറയ്ക്കാത്ത നിൻ മുഖം നോക്കി നിൽപ്പൂ