കറുമ്പി 🖤ഭാഗം - 11 പിന്നെയെല്ലാം പെട്ടെന്ന് ആയിരുന്നു..... നാട്ടിലേക്കു പോകുന്നതിന് മുൻപേ ഡ്രെസ്സും ആഭരണങ്ങളും എല്ലാം എടുത്തു.... അതൊന്നും കാത്തു നോക്കുക കൂടി ചെയ്തില്ല.... അതെല്ലാം അവളുടെ പ്രതിഷേധം ആണെന്ന് മനസിലായെങ്കിലും നിച്ചുവോ അങ്കിളോ ആന്റിയോ ഒന്നും പറഞ്ഞില്ല..... കല്യാണത്തിന് ഒരുമാസം മുന്നേ നാട്ടിലേക്കു പോകാമെന്നു അങ്കിൾ പറഞ്ഞെങ്കിലും കാത്തു സമ്മതിച്ചില്ല.... ആരും അവളെ നിർബന്ധിച്ചുമില്ല.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹\"നിനക്കും ഞാനൊരു ബാധ്യതയാണോ സിദ്ധു..? \"ഒരിക്കൽ സിദ്ധു ഫോൺ ചെയ്തപ്പോൾ കാത്തു ചോദിച്ച