വളരെ നല്ല സ്വീകരണം ആയിരുന്നു ലീനക്ക് ഓഫീസിൽ ലഭിച്ചത്. പ്രേം സാറും ഇന്ദു ചേച്ചിയും വളരെ സ്നേഹത്തോടെ തന്നെ അവളോട് പെരുമാറി. അന്നത്തെ ദിവസത്തെ സംഭവം എല്ലാം കഴിഞ്ഞു അച്ചു ലീനയെ അന്നാണ് പിന്നീട് കണ്ടത്. അവളെ കണ്ടതും അച്ചു ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അവരുടെ സന്തോഷപ്രകടനത്തിൽ തന്നെ ഓഫീസിലെ എല്ലാവർക്കും മനസ്സിലായിരുന്നു അവർ തമ്മിലുള്ള ആത്മബന്ധം. ലീന പതിവുപോലെ തന്റെ സീറ്റിലേക്ക് ഇരിക്കാനായി ചെന്നപ്പോഴാണ് ഇന്ദു അവളോട് പറഞ്ഞത്. \"ലീന.. ഇന്നു മുതൽ you will be directly working with Sam sir. സാറിനെ പോയി കണ്ടു ജോലി വാങ്ങിച്ചോളൂ\"ഇന്ദു പറഞ്ഞത് കേട്ട് ലീന സംശയത്തോടെ അച്ചുവിനെ നോക്കി.