Aksharathalukal

ജീവിതയാത്ര 4

അച്ചു അവിടുന്ന് വളരെ സന്തോഷത്തോടുകൂടിയാണ് ഇറങ്ങിയത്.
നേരെ വീട്ടിൽ ചെന്ന് ലീലയോട് കാര്യം പറഞ്ഞു....... 

അന്ന് വൈകുന്നേരം,
ആ...... സന്തോഷ വാർത്തയുമായാണ് അവർ മാധുരിയെ കാണാനെത്തിയത്....
അവർ കുറേനേരം അവിടെ ചിലവഴിച്ചിട്ടാണ് തിരികെ പോയത്.......
ആ സമയത്തിനോടകം മാധുരിക്കും ലീലക്കുകുമിടയിൽ നല്ലൊരു സൗഹൄദമുണ്ടായി,

എല്ലാവരും സംസാരിച്ചിരിക്കുന്നതിനിയിൽ,
അച്ചു കുമാരൻ്റെ കാര്യം പറഞ്ഞു, അവൻ്റെ  നിർബന്ധപ്രകാരം കുമാരൻ്റെ ചിതാഭസ്മം തൃക്കുന്നപുഴയിൽ പോയി നിമഞ്ജനം ചെയ്യാൻ അവർ തീരുമാനിച്ചു.....

മാധുരിക്ക്  തീരെ താത്പര്യമുണ്ടായിട്ടല്ല,
ചിതാഭസ്മം നിമഞ്ജനം ചെയ്യാൻ സമ്മതിച്ചത്,
കാരണം,
അത് കൂടെ ഉണ്ടാകുമ്പോൾ കുമാരൻ കൂടെയുണ്ടെന്ന തോന്നലാണ് അവൾക്ക്.....

പിന്നെ, എല്ലാവരുടേയും നിർബന്ധപ്രകാരം സമ്മതിക്കേണ്ടിവന്നു എന്ന് മാത്രം......

അടുത്ത ദിവസം തന്നെ എല്ലാവരും കൂടി ഒരുമിച്ച്  തൃക്കുന്നപ്പുഴയിൽ പോയി കണ്ണനോടൊപ്പം അച്ചുവും കുമാരനുവേണ്ടി കർമ്മങ്ങൾ ചെയ്തു.......

വേലുവിൻ്റെ വീടും വസ്തുവും മാധുരിയുടെ നിർബന്ധപ്രകാരം  കണ്ണൻ്റെ പേരിൽ രജിസ്റ്റർ ചെയ്തു...
എല്ലാവരും അവളുടെ പേരും കൂടി ചേർക്കാമെന്ന് പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല.....
ഒടുവിൽ, അവർ അവളുടെ ആഗ്രഹം  തന്നെ നടക്കട്ടെന്നു കരുതി.....

  മാധുരി,, മോന് എത്ര വയസ്സായി....
അച്ചു ചോദിച്ചു......

അവന് ഈ വരുന്ന മാസം അഞ്ചുവയസാവും അച്ചുവേട്ടാ........

അച്ചുവേട്ടാ, നമുക്ക് അവനെ സ്കൂളിൽ ചേർക്കേണ്ട ലീല ചോദിച്ചു........

വേണം.....
അതിനുവേണ്ടിയാ കണ്ണൻ്റെ വയസ് ചോദിച്ചത്.....
നമുക്ക് മാധവൻനായരുടെ കമ്പനിയിക്ക് അടുത്തുള്ള സ്കൂളിൽ തന്നെ ചേർത്തലോ.....
അപ്പോൾ,
ഇവൾക്ക് മോനെ അവിടെ കൊണ്ടുവിടാനും കൂട്ടിക്കൊണ്ടുവരാനുമൊക്കെ എളുപ്പമാകും.......

അതുമതി അച്ചുവേ.... അതാ നല്ലത്..... കുട്ടേട്ടൻ പറഞ്ഞു.....

എന്നാൽ,
ഇവൾ പോയി തുടങ്ങുന്ന ദിവസം ഇവനെയും കൂടെ കൂട്ടാം.....
അപ്പോൾ എല്ലാ കാര്യങ്ങളും ഒരുമിച്ചുനടക്കൂല്ലോ.....

അതുമതി അച്ചുവേ.......
ഞാൻ  നിൻ്റെ  കൂടെ വരണോ അച്ചു.......

കുട്ടേട്ടൻ വരുന്നെങ്കിൽ വാ......
തിരിച്ചുവരുമ്പോൾ എനിക്കൊരു കൂട്ടാവൂല്ലോ...
ചിലപ്പോൾ,,
ഇവനെ സ്കൂളിലിരുത്തിയാലോ.....
എന്നാൽ അങ്ങനെയാവട്ടെ......

അടുത്ത ദിവസം.... അച്ചുവും കുട്ടേട്ടനും പോയി ഒരു വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും പാത്രങ്ങളും മറ്റും വാങ്ങി വന്നു......
അവൾ വേണ്ടന്ന് പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല......
അവർ എല്ലാവരും കൂടി തന്നെ അതൊരു വീട് ആക്കി മാറ്റി......

എന്നാലും,
അമ്മു അവരെ അപ്പുറത്തേക്ക് പോകാൻ സമ്മതിക്കില്ലന്ന് മാത്രം.......
അവളിപ്പോൾ ആ വീട്ടിലെ ശരിക്കും ഒരംഗത്തെ പോലെയാണ്......
അംഗത്തെ  പോലെയല്ല അംഗം  തന്നെയാണെന്ന് വേണം പറയാൻ......

ഒടുവിൽ അവൾക്ക് കമ്പനിയിൽ പോയി തുടങ്ങാനുള്ള ദിവസം എത്തി....
അന്നുതന്നെയാണ് കണ്ണനെ സ്കൂളിൽ ചേക്കുന്നത്,
അതുകൊണ്ട് അവർ നാലുപേരും കുറച്ച് നേരത്തെ ആണ് ഇറങ്ങിയത്......
ആദ്യം, അവർ കണ്ണൻ്റെ സ്കൂളിലേക്കാണ് പോയത്....

ഹെഡ്മാസ്റ്ററോട് അവർ കാര്യങ്ങളെല്ലാം പറഞ്ഞു....
അദ്ദേഹം  അവനോടു  പേര് ചോദിച്ചു.....
ആദ്യം കണ്ണനെന്ന് പറഞ്ഞെങ്കിലും,
പിന്നീട് മാധുരി അത് തിരുത്തി....
ശേഖരൻ കെ. എന്ന് പറഞ്ഞു.....

കുട്ടിയുടെ അച്ഛൻ മരിച്ചു പോയത് കൊണ്ട് രക്ഷകർത്താവിൻ്റെ  സ്ഥാനത്ത് അമ്മാവൻ എന്ന് പറഞ്ഞ് അച്ചുവിൻ്റെ പേരാണ് വെച്ചത്......

ഹെഡ്മാസ്റ്റർ  അന്ന് അവനോട് ക്ലാസ്സിൽ ഇരിക്കേണ്ടന്ന് പറഞ്ഞതുകൊണ്ട്, അവർ  കുഞ്ഞിനെ തിരികെ, കൂടെ കൂട്ടി....
മാധുരിയെ മാധവൻനായരുടെ കമ്പനിയിൽ വിട്ടു.....
അച്ചു പരിചയക്കാരെ വിളിച്ച് മാധുരിയെ അവർക്കൊക്കെ സഹോദരിയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി......

കുട്ടേട്ടനൂം അച്ചുവും പോകാൻ ഇറങ്ങിയപ്പോൾ മാധുരി മോനെ  അവിടെ നിർത്താൻ പറഞ്ഞെങ്കിലും,
അച്ചു സമ്മതിച്ചില്ല......

അച്ചുവും കുട്ടേട്ടനും  കൂടി അവനെ തിരികെ കൂട്ടി പോന്നു......
അവർ  വീട്ടിലെത്തിയപ്പോൾ കുട്ടേട്ടൻ കണ്ണനെ വീട്ടിലേക്ക് കൂട്ടാൻ വിളിച്ചപ്പോൾ അച്ചു സമ്മതിച്ചില്ല.
വൈകുന്നേരം അവൾ വരുമ്പോൾ തിരിച്ചു കൊണ്ടാക്കാമെന്ന് പറഞ്ഞ് കണ്ണനെ  അവൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി.

അവൻ, ലീലയുമായി ആദ്യം കുറച്ച് അകലം കാണിച്ചെങ്കിലും, പിന്നീട് അവളുമായി കൂട്ടായി....

അടുത്തദിവസം മുതൽ കണ്ണനും സ്കൂളിൽ പോയി തുടങ്ങി....

പിന്നെ അങ്ങോട്ട്  മാധുരിക്ക് നല്ല ദിനങ്ങൾ തന്നെയായിരുന്നു....
കുമാരൻ്റെ അഭാവം മാത്രം അവരെ അലട്ടിയിരുന്നുള്ളൂ.....
കണ്ണനും പഠിത്തത്തിൽ മോശമല്ലാതെ മുന്നോട്ടുപോയി.....

ഇപ്പോൾ വർഷം  അഞ്ച് കഴിഞ്ഞു...

കണ്ണൻ ഇപ്പോൾ ആറാം ക്ലാസിലാണ്.....

മാധുരിയും അവനും സന്തോഷത്തിൽ തന്നെയാണ് പോകുന്നത്......
അവളോട് വേറൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ കുട്ടേട്ടനും അച്ചുവും കുറേ നിർബന്ധിച്ചതാണ്,
അവൾക്ക് താൽപര്യമില്ലാത്തതുകൊണ്ട് പിന്നെ അതിന് അവർ മുതിർന്നില്ല....

ഒരു ഞായറാഴ്ച എല്ലാവരും വീട്ടിലുള്ള ദിവസം.
ഞായറാഴ്ച ദിവസം ആരും  നേരത്തെ എണീക്കാറില്ല....

അന്ന് കതകിൽ തുടരെത്തുടരെയുള്ള കൊട്ടുകേട്ടാണ് മാധുരി ഉണർന്നത്....

കുഞ്ഞിനെ തലയിണ വെച്ച് കിടത്തി,
അവൾ എണീറ്റ് വന്ന് അപ്പുറത്തെ മുറിയിലേക്ക് നോക്കിയപ്പോൾ കുട്ടേട്ടനും അമ്മുവും നല്ല ഉറക്കമാണ്....
അവൾ ചെന്ന് കതക് തുറന്നു...

അവൾ, അച്ചുവായിരിക്കുമെന്നാണ് കരുതിയത്.....
എന്നാൽ പരിചയമില്ലാത്ത ആളെ കണ്ട് അവൾ അദ്ദേഹത്തോട് ഉമ്മറത്തേക്ക് ഇരിക്കാൻ പറഞ്ഞിട്ട് കുട്ടേട്ടനെ വിളിച്ചു.....

കുട്ടേട്ടൻ ഇത്ര വെളുപ്പിന് ആരാ ഇവിടെ വരാനുള്ളതെന്ന ഭാവത്തിൽ പെട്ടെന്നുതന്നെ എണീറ്റ് പുറത്തേക്ക് ചെന്നു....
ആളെ കണ്ട് കുട്ടേട്ടൻ സ്തബ്ധനായി നിന്നുപോയി.....

കുട്ടേട്ടൻ്റെ മുഖഭാവം കണ്ടിട്ട് മാധുരിക്ക് ഒന്നും മനസ്സിലായില്ല....
അവൾ ഉടനെ തന്നെ ചെന്ന് അമ്മുവിനെ വിളിച്ചുകൊണ്ടുവന്നു....
അവരുടെ  അവസ്ഥയും മറിച്ചായിരുന്നില്ല....

അവൾ മൂന്നു പേരേയും പരസ്പരം നോക്കി.....
ഒടുവിൽ,
അമ്മു  നിലവിളിച്ചുകൊണ്ട്  വന്നയാളെ ചേർത്തു പിടിക്കുന്നതാണ് കണ്ടത്.....

അവൾ ഒന്നും മനസ്സിലാവാതെ കുട്ടേട്ടനെ നോക്കി......

അദ്ദേഹം അവളോട് പറഞ്ഞു.....
മോളെ ഇതാണ് ഞങ്ങൾക്ക് വർഷങ്ങൾക്കുമുമ്പ് നഷ്ടമായ ഞങ്ങളുടെ മകൻ.....
നഷ്ടമായതല്ല,
ഇവൻ ഞങ്ങളെ ഉപേക്ഷിച്ച് പോയതാണ്.......

കുട്ടേട്ടൻ സങ്കടത്തോടെ അവനോടു ചോദിച്ചു......

നീ എന്തിനാടാ ഇപ്പോ കേറി വന്നത് ഞങ്ങൾ ചത്തോന്നറിയാനോ......
ഇത്രയും നാൾ ഞങ്ങളെ തീ തീറ്റിച്ചത് എന്തിനായിരുന്നു.....

വന്നയാൾ കരഞ്ഞുകൊണ്ട് കുട്ടേട്ടൻ്റേയും അമ്മുവിൻ്റേയും കാൽക്കൽ വീണ് മാപ്പ് ചോദിച്ചു.......

അമ്മു അവനെ സ്നേഹത്തോടെ അകത്തേക്ക് വിളിച്ചിരുത്തി.....
ചായ ഇട്ടു കൊടുത്തു.....
അമ്മു തന്നെ പെട്ടെന്ന് മുറി എല്ലാം വൃത്തിയാക്കി അവൻ്റെ ബാഗ് എടുത്ത് അകത്തേക്കുവച്ചു....

എന്നിട്ട്  അവൻ്റെ അടുത്ത് വന്നിരുന്ന് അവനോട് പോയതിൽ പിന്നെ ഇന്നേവരെയുള്ള വിശേഷങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു.......

അപ്പോഴെല്ലാം അയ്യാളുടെ കണ്ണുകൾ മാധുരിയുടെ ഉടൽ അളവുകൾ നോക്കുകയായിരുന്നു.....

അവൻ്റെ നോട്ടം കണ്ടിട്ടാവണം അമ്മു അവനോട് മാധുരിയെ കുറിച്ചുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു......

അയാളുടെ കണ്ണുകൾ അപ്പോഴും അവളുടെ ഉടലഴകിൽ തന്നെയായിരുന്നു....
മാധുരിക്ക് അത് വല്ലാതെ അസ്വസ്ഥതയുണ്ടാക്കി.....

അവൾ, പക്ഷേ അതൊന്നും പുറത്തു കാട്ടിയില്ല ......
കാരണം,
അവരുടെ വീടാണ്.......
അവരുടെ ദാക്ഷണ്യത്തിലാണ് തനിക്ക് സമൂഹത്തിൽ  ഒരു സ്ഥാനം പോലും കിട്ടിയത്........
ആ..... ചിന്ത അവളുടെ മനസ്സിലുണ്ടായിരുന്നു....

അമ്മു തിരികെ മാധുരിയെ പരിചയപ്പെടുത്തിക്കൊടുത്തു.......

മോളെ,
ഇവൻ ,ഞങ്ങളുടെ മകൻ  രമേശ്.....
എന്ത് പ്രിയപ്പെട്ടവനാണെന്നോ ഞങ്ങൾക്ക് ഇവൻ.......
ഞങ്ങൾക്ക് ഇവനെ ദേവി യോടുള്ള നേർച്ച കൊണ്ട് കിട്ടിയതാണ്......

നിന്നെക്കാളും ഒരുപാട് മുതിർന്നതാണ്.....
നീ അവനെ രമേശേട്ടാന്ന് വിളിച്ചാൽ മതി.....

അവളൊന്നു ചിരിച്ചെന്നു വരുത്തി അടുക്കളയിലേക്ക് പോയി......

കുറച്ചു കഴിഞ്ഞപ്പോൾ കണ്ണൻ എണീറ്റ് വന്നു.....
പരിചയമില്ലാത്ത ആളെ കണ്ടു പെട്ടെന്ന് അവൻ കുട്ടേട്ടന്റെ മടിയിൽ കയറിയിരുന്നു.....
പിന്നെ,
അദ്ദേഹം തന്നെ അവന് രമേശനെ പരിചയപ്പെടുത്തി കൊടുത്തു......
കുറച്ചു കഴിഞ്ഞപ്പോൾ വല്ല്യ അടുപ്പം കാണിച്ചില്ലെങ്കിലും കുറച്ചൊക്കെ അവനോട് സംസാരിച്ചു തുടങ്ങി......

അടുത്തദിവസം കമ്പനിയിലേക്ക് പോകുന്നതിനുമുമ്പ് മാധുരി,
നേരെ അച്ചുവിനെ കാണാനാണ് പോയത്.....
അവിടെ ചെന്ന് കാര്യങ്ങളൊക്കെ അച്ചുവിനോട്  പറഞ്ഞു......

അച്ചുവിനോട് ഒരുകാര്യം കൂടി അവൾ സൂചിപ്പിച്ചു.......
അവളും കണ്ണനും കൂടി അപ്പുറത്തെ വീട്ടിലേക്ക് മാറുന്നത്....
അത് എങ്ങനെയെങ്കിലും കുട്ടേട്ടനോട് പറഞ്ഞു സമ്മതിപ്പിക്കണമെന്നും പറഞ്ഞു.....
എന്നിട്ടാണ് അവൾ കമ്പനിയിലേക്ക് പോയത്......

അച്ചു അന്നുതന്നെ ഒന്നുമറിയാത്ത ഭാവത്തിൽ കുട്ടേട്ടൻ്റെ വീട്ടിലെത്തി......
രമേശിനെ കണ്ടപ്പോൾ അച്ചു പഴയ സൗഹൃദം പുതുക്കി......
എന്നിട്ട് കുട്ടേട്ടനെ മാറ്റിനിർത്തി സംസാരിച്ചു......

കുട്ടേട്ടാ......
രമേശൻ ഇവിടെ ഉള്ള സ്ഥിതിക്ക് മാധുരിയും കുഞ്ഞിനെയും ഇവിടെ നിർത്തുന്നത് അത്ര നല്ലതല്ല....
ആൾക്കാർക്ക് പറഞ്ഞു ചിരിക്കാൻ വേറൊന്നും വേണ്ട......
അതുമാത്രമല്ല...
ഞാൻ കുട്ടേട്ടനാേട് ഒന്നും എടുത്തു പറയേണ്ടല്ലോ രമേശിന്റെ കാര്യം......

എനിക്കറിയാം അച്ചു......
ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാതിരുന്നില്ല....
ഞാൻ ആലോചിച്ചിട്ട് ഒരു വഴിയും കിട്ടിയില്ല......
  അച്ചു പറയ് ഇപ്പോ എന്ത് ചെയ്യും.....

അവളും കുഞ്ഞും അപ്പുറത്തെ വീട്ടിലേക്ക് മാറട്ടെ......
നിങ്ങളുടെ കൺവെട്ടത്ത് തന്നെയല്ലേ.....

  അത് വേണോ അച്ചൂ........
അവൾ ഒറ്റയ്ക്ക്......
മാത്രമല്ല,
കണ്ണൻ പോയാൽ ഈ വീട് ഉറങ്ങിയ പോലെ ആകും.......

ഞാൻ പറയുന്നതുകൊണ്ട് കുട്ടേട്ടന് ഒന്നും തോന്നരുത്.....
രമേശൻ നിൽക്കുന്ന ഈ വീട്ടിനേക്കാൾ അവൾ  സുരക്ഷിതമായിരിക്കും ആ വീട്ടിൽ......
കുട്ടേട്ടാ......നിങ്ങൾക്ക് കാണാൻ പറ്റുന്ന അടുത്തല്ലേ അവർ ഉള്ളത്.....

എന്നാലും...... അ...ച്ചൂ....
അവർ തനിച്ച്.......

തനിച്ചാകുന്നതെങ്ങനെയാ.....
രാത്രിയാകുമ്പോൾ അമ്മ അല്ലെങ്കിൽ കുട്ടേട്ടൻ അവിടെ ചെന്ന് കിടക്കണം......

ആ....... ഞാൻ, അമ്മുവിനോട് ഒന്ന് സംസാരിക്കട്ടെ......
അതിരിക്കട്ടെ...
അവളെന്തെങ്കിലും നിന്നോട്  പറഞ്ഞിരുന്നോ.....?

ഇല്ല, കുട്ടേട്ടാ.....
  രമേശൻ വന്നു എന്നറിഞ്ഞു....
എന്നാൽ,
അവനെ ഒന്നു കാണാമെന്ന് കരുതി വന്നതാ.....
അപ്പോഴാണ് മാധുരിയെ കുറിച്ച് ചിന്തിച്ചത്......

ശരി... അച്ചു.... ഞാൻ അമ്മുവിനോട് കൂടി പറഞ്ഞിട്ട് എന്താണെന്ന് വെച്ചാൽ തീരുമാനിക്കാം.....

എന്നാൽ കുട്ടേട്ടാ ഞാൻ ഇറങ്ങട്ടെ.....
പണിക്ക് പോണം....

ശരി....

കുട്ടേട്ടൻ, അച്ചു പറഞ്ഞതൊക്കെ ഉമ്മറത്ത് കയറിയിരുന്ന് ചിന്തിച്ചു.....  കുറച്ചുകഴിഞ്ഞ് അമ്മുവിനോട് അച്ചു പറഞ്ഞ കാര്യം പറഞ്ഞു......

അമ്മു അതിനോട് തീരെ യോജിച്ചില്ല.....
ഒടുവിൽ അമ്മു തന്നെ ഒരു അഭിപ്രായം മുന്നോട്ടുവെച്ചു......
കുട്ടേട്ടാ....
ഞാനൊരു കാര്യം പറയട്ടെ...

ഇത്രയും നേരം നീ എന്നോട് അനുവാദം ചോദിച്ചിട്ടാണോ അമ്മൂട്ടി സംസാരിച്ചത്.....

ഇത്, അങ്ങനെയുള്ള കാര്യമല്ല കുട്ടേട്ടാ.....
പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് പോലും എനിക്കറിയില്ല.....

എന്തായാലും പറയ് അമ്മുവേ.....

അതേ.... കുട്ടേട്ടാ.....
നമുക്ക് രമേശന് വേണ്ടി മാധുരി മോളെ ആലോചിച്ചാലോ.......
അതാവുമ്പോ, അവൾക്ക് ഇവിടെ നിന്നും മാറി താമസിക്കേണ്ടി വരില്ല.....

നീ പറഞ്ഞത് ഒരു നല്ല കാര്യമാണ്...
പക്ഷേ,
നമ്മുടെ മകനുവേണ്ടി ആ കുട്ടിയെ കുരുതി കൊടുക്കാൻ എനിക്ക് തീരെ താല്പര്യമില്ല......
മാത്രമല്ല,
അവർക്ക് രണ്ടുപേർക്കും ഇഷ്ടമാണോന്ന് നമുക്ക് അറിയില്ലല്ലോ.......
അവൻ വന്നു കയറിയപ്പോഴേ, നമ്മൾ അവൻ്റെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചത് അവനും ഇഷ്ടമാകുമോന്ന് അറിയില്ല.....
പഴയതൊക്കെ നമ്മൾ മനസ്സിൽ വെച്ചിട്ടാവും നമ്മൾ പെരുമാറുന്നേന്ന് അവനും വിചാരിക്കില്ലേ.......

അവൻ നമ്മളെ കുറിച്ച്  അങ്ങനൊന്നും വിചാരിക്കില്ല കുട്ടേട്ടാ......
അവൻ വന്നപ്പോഴേ മാധുരിയെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടതാണ്... അതുകൊണ്ട്, അവന് ഇഷ്ടക്കേടൊന്നും ഉണ്ടാകാൻ വഴിയില്ല........

അവൻ്റെ ശ്രദ്ധയെന്താണെന്നൊക്കെ എനിക്കറിയാം അമ്മുവേ......
ആ........ വേലത്തരമൊന്നും  ആ കുട്ടിയോട് എടുക്കരുതെന്ന് നീ അവനോട്  പറഞ്ഞേക്കണം........
അത് പേടിച്ച് സ്വയരക്ഷയ്ക്കും  കുഞ്ഞിനും വേണ്ടിയിട്ടാണ് ഒരു നാടുപേക്ഷിച്ച് ഇവിടെ ചേക്കേറിയത്,
അതിനെ ഇവിടെയും താമസിക്കാൻ തടസ്സമായി അവൻ നിൽക്കരുത്.
  പഴയ സ്വഭാവം വെച്ചിട്ടാണെങ്കിൽ ഞാനിനി അവൻ്റെ യാതൊരു കാര്യത്തിലും ഇടപെടില്ല......
നന്നായി ജീവിക്കാനാണെങ്കിൽ കൂടെ ഞാനുണ്ടാകും......
നീ എന്തായാലും അവനോട് സംസാരിക്ക്.....
നന്നായി ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണെങ്കിൽ ഈ വിവാഹത്തിന് ഞാനും കൂടെ നിൽക്കാം......
അങ്ങനെയാണെങ്കിൽ
ഇതേ കുറിച്ച് ഞാൻ അച്ചുവിനോട് സംസാരിക്കാം....... 

ഇല്ല കുട്ടേട്ടാ.........
ഇനി പഴയപോലൊന്നും ഉണ്ടാകില്ല..... അവൻ്റെ സ്വഭാവത്തിനൊക്കെ നല്ല മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു........

നിൻ്റെ തോന്നലുകളൊന്നും ശരിയാവണമെന്നില്ല അമ്മുവേ.....

ഇതെല്ലാം കേട്ടുകൊണ്ട് രമേശൻ പുറത്തു നിൽപ്പുണ്ടായിരുന്നു......
പെട്ടെന്ന്,
അവൻ കേൾക്കാത്ത ഭാവത്തിൽ മൂളിപ്പാട്ടുംപാടി അകത്തേക്ക് കയറി വന്നു......

അവൻ അവരോട് ചോദിച്ചു......
എന്താ രണ്ടുപേരും ഇവിടെ... എന്തോ സീരിയസായി സംസാരിക്കുകയായിരുന്നു തോന്നുന്നു......

എനിക്കും കൂടെ കേൾക്കാൻ പറ്റിയതാണോ......?

നിൻ്റെ കല്യാണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു........

എന്താ ഞാൻ വന്നു കയറിയപ്പോഴേ എന്നെ എങ്ങനെ കല്യാണം കഴിപ്പിക്കാമെന്നുള്ള  ചിന്തയായോ രണ്ടുപേർക്കും......

അവൻ്റെ മനസ്സ് അറിയാനായി കുട്ടേട്ടൻ പറഞ്ഞു.......

മാധുരിയെ നിനക്കായി ആലോചിച്ചാലോ എന്ന് അമ്മ പറഞ്ഞു......
അതെക്കുറിച്ച് പറയുവായിരുന്നു ഞങ്ങൾ.....
നിനക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട...... അവൾക്കായി വേറെ ആരെയെങ്കിലും നോക്കണം.......
ഞങ്ങൾ മരിച്ചാലും, അവൾക്കൊരു തുണ വേണമല്ലോ.......

കുട്ടേട്ടൻ അപ്പോഴും അവൻ്റെ മുഖത്ത് തന്നെ നോക്കി  അവൻ്റെ മുഖത്തെ ഭാവപകർച്ച ശ്രദ്ധിക്കുകയായിരുന്നു......

   അവൻ്റെ ഉള്ളിലെ വ്യഗ്രത  മുഖത്ത് കാണുന്നുണ്ടായിരുന്നു.......

ആ.......രെ.....?
അവൻ വിക്കിവിക്കി ചോദിച്ചു.....
മാ....ധു...രി..യെ ആണോ എനിക്ക് വേണ്ടി ആലോചിച്ചത്......?

അതെ മോനേ......
എന്താ നിനക്ക് സമ്മതമാണോ...?
അമ്മു ആകാംക്ഷയോടെ ചോദിച്ചു.....

അവൻ ഒരു നിമിഷം ആലോചിച്ചു....
ഇഷ്ടമല്ലെന്ന് പറഞ്ഞാൽ
അച്ഛൻ  അവൾക്ക് വേണ്ടി വേറെ ആരെയെങ്കിലും ആലോചിക്കും......
അത് ഉറപ്പാണ്.......
എന്നാൽ പെട്ടെന്ന് കയറി ഇഷ്ടമാണെന്നു പറയാൻ പറ്റില്ല.....

നിന്നെ ഞങ്ങൾ നിർബന്ധിക്കില്ല.....
ഞാൻ വേറൊരാളെ കണ്ടുവെച്ചിട്ടുണ്ട്... നിന്നോട് ചോദിച്ചിട്ടാകാമെന്ന് കരുതി.....

കുട്ടേട്ടൻ വേറൊരു തീരുമാനം പറയുന്നതിന് മുന്നേ അവൻ പെട്ടെന്ന് കയറി പറഞ്ഞു.....

   എനിക്ക് ഇഷ്ടക്കേടൊന്നുമില്ല......

കുട്ടേട്ടൻ പറഞ്ഞു....
അവൾ വിവാഹിതയായിരുന്നു....
ഒരു കുട്ടിയുടെ അമ്മയുമാണ്....
നിനക്ക് അതൊന്നും പ്രശ്നമല്ലല്ലോ...
അല്ലേ.....?

  അവളുടെ തെറ്റുകൊണ്ടല്ലല്ലോ അച്ഛാ അവൾ  വിധവയായത്.....
പിന്നെ, കുഞ്ഞ് അതിനെന്താ ഒരു മകൻ കൂടി ഉണ്ടാകുന്നത് നല്ലതല്ലേ.....
അവൻ്റെ ഉള്ളിലെ കുടിലത  മറച്ചുവെച്ചാണ് അവൻ സംസാരിച്ചത്.....

അമ്മു സന്തോഷത്തോടെ കുട്ടേട്ടനോട് പറഞ്ഞു.....
ഇപ്പോൾ നിങ്ങൾക്ക് സമാധാനമായില്ലേ.....
അവന് ഇഷ്ട്ടക്കേടുണ്ടാവില്ലന്ന് ഞാൻ പറഞ്ഞതല്ലേ.......

അതിരിക്കട്ടെ..... നീ ഇങ്ങനെ നടന്നാൽ മതിയോ......
നിനക്ക് എന്തെങ്കിലും ജോലിക്ക് പോയിക്കൂടെ.....
അതോ, കല്യാണം കഴിഞ്ഞ് അവൾ നിന്നെ പോറ്റുമെന്ന് വിചാരിച്ചാണോ ഈ കല്യാണത്തിന് സമ്മതിച്ചത്.....

  അയ്യേ.......
എന്താ അച്ഛാ..... ഈ പറയുന്നത്.....
ഞാൻ ജോലിയുടെ കാര്യത്തിന് വേണ്ടിയിട്ടാണ് രാവിലെ പോയത്.....

എന്നിട്ട് എന്തായി......?

ആ.... റൈസ് മില്ലിൽ ജോലി ഒഴിവുണ്ടോന്ന് അന്വേഷിക്കാൻ പോയതാ....

എന്നിട്ട്, ഒഴിവുണ്ടോ....?

രണ്ടുദിവസം കഴിഞ്ഞ് ചെല്ലാൻ പറഞ്ഞു......

ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ നിനക്ക്.....
എൻ്റെ ഒപ്പം കൂടിക്കൂടെ......
നമുക്ക് ആവശ്യത്തിന് കൃഷി ചെയ്യാനുള്ള  നിലം ഉണ്ട്  അത് നിനക്കറിയില്ലേ......?
വേണമെങ്കിൽ പാട്ടത്തിന് എടുക്കാം......
ഒരു കൊല്ലം ഉണ്ണാൻ ഉള്ളത് ഇട്ടേച്ച്, ബാക്കി  വിറ്റാൽ നിനക്ക് സുഖമായി കഴിയേണ്ടത് കിട്ടും.......

എന്തായാലും ഞാൻ മറ്റന്നാൾ ഒന്ന് പോയി നോക്കട്ടെ......
എന്നിട്ട് തീരുമാനിക്കാം.......

എന്താ..... നിൻ്റേയും മാധുരിയുടേയും കാര്യം ഞാൻ അച്ചുവിനോട് സംസാരിക്കട്ടെ......?

❤❤❤❤തുടരും❤❤❤❤

💚💚💚💚💚💚💚💚💚💚💚💚💚💚

അക്ഷര തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.....

ഒത്തിരി.... ഒത്തിരി.... ഇഷ്ടത്തോടെ....

....💛💛❤ശിവഭദ്ര❤💛💛



ജീവിതയാത്ര 5

ജീവിതയാത്ര 5

5
850

എന്തായാലും ഞാൻ മറ്റന്നാൾ ഒന്ന് പോയി നോക്കട്ടെ...... എന്നിട്ട് തീരുമാനിക്കാം....... എന്താ..... നിൻ്റേയും മാധുരിയുടേയും കാര്യം ഞാൻ അച്ചുവിനോട് സംസാരിക്കട്ടെ......? എന്തുപറഞ്ഞാലും അച്ഛൻ എന്തിനാ അച്ചൂനോട് ചോദിക്കുന്നെ....? അച്ഛന് സ്വയം തീരുമാനിക്കാൻ അറിയില്ലേ........? എപ്പോഴും, അച്ചു..... അച്ചു..... ഇതു തന്നെയുള്ളൂ....... അവൾ, ഇവിടെ വന്നത്  അച്ചു ഉള്ളതുകൊണ്ട് മാത്രമാണ്..... അവന്, അവൾ സഹോദരിയാണ്...... അപ്പോൾ പിന്നെ അവനോട് അല്ലാതെ അവളുടെ കാര്യം വേറെ ആരോടാണ് ചോദിക്കുന്നത്........ നിനക്കെന്താ... അച്ചൂനോട് ഇത്ര ദേഷ്യം....... എന്താ....., അച്ചു എന്തെങ്കിലും നിന്നോട് ചോദിച്ചോ.....? ഏയ്...... ഇല്ല..... പിന്നെന്താ.....? ഒന