അവൾ തലയിൽ കൈ വച്ച് അവനെ പ്രാകി...... ഒടുവിൽ കരഞ്ഞുകൊണ്ട് അച്ചുവിൻ്റെ ചുമലിലേക്ക് ചാഞ്ഞു...... കുറച്ചുകഴിഞ്ഞ് അച്ചു ലീല യോട് യാത്ര പറഞ്ഞിറങ്ങി...... അവനെ കാത്ത് കൂട്ടേട്ടൻ പുറത്ത് നിൽപ്പുണ്ടായിരുന്നു....... അവിടുന്ന്, അവർ രണ്ടുപേരും കുട്ടേട്ടൻ്റെ വീട്ടിലേക്കാണ് പോയത്....... വീടെത്തും വരെയും രണ്ടുപേരുടെയും നെഞ്ചിൽ തീയായിരുന്നു...... കുട്ടേട്ടൻ്റെയുള്ളിൽ സങ്കടക്കടൽ ഇരമ്പുന്നത് കൊണ്ടാവാം, അദ്ദേഹം ഇടയ്ക്കിടയ്ക്ക് വേച്ച് വേച്ച് പോകുന്നുണ്ടായിരുന്നു...... അവിടെയെല്ലാം താങ്ങായി അച്ചു നിന്നു..... അവനും മനസ്സിലാകും അദ്ദേഹത്തിൻ്റെ വിഷമം..... അത്രയ്ക്ക് താലോചിച്ച് വ