Aksharathalukal

ജീവിതയാത്ര 8

അവൾ തലയിൽ കൈ വച്ച് അവനെ  പ്രാകി......
ഒടുവിൽ കരഞ്ഞുകൊണ്ട് അച്ചുവിൻ്റെ ചുമലിലേക്ക് ചാഞ്ഞു......

കുറച്ചുകഴിഞ്ഞ് അച്ചു ലീല യോട് യാത്ര പറഞ്ഞിറങ്ങി......

അവനെ കാത്ത് കൂട്ടേട്ടൻ പുറത്ത് നിൽപ്പുണ്ടായിരുന്നു.......
അവിടുന്ന്, അവർ രണ്ടുപേരും കുട്ടേട്ടൻ്റെ വീട്ടിലേക്കാണ് പോയത്.......

വീടെത്തും വരെയും  രണ്ടുപേരുടെയും നെഞ്ചിൽ തീയായിരുന്നു......

കുട്ടേട്ടൻ്റെയുള്ളിൽ  സങ്കടക്കടൽ  ഇരമ്പുന്നത് കൊണ്ടാവാം,
അദ്ദേഹം  ഇടയ്ക്കിടയ്ക്ക് വേച്ച് വേച്ച്  പോകുന്നുണ്ടായിരുന്നു......
അവിടെയെല്ലാം താങ്ങായി അച്ചു നിന്നു.....
അവനും മനസ്സിലാകും അദ്ദേഹത്തിൻ്റെ വിഷമം.....
അത്രയ്ക്ക് താലോചിച്ച് വളർത്തിയതാണ് രമേശനെ.....
അവൻ വഴിപിഴച്ചന്നറിഞ്ഞപോഴേ, കുട്ടേട്ടൻ  വിഷമിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്.......
അന്നും ഇതുപോലെ നെഞ്ചുപൊട്ടി എൻ്റെ മുന്നിൽ കരഞ്ഞതാണ്.....
ഒടുവിൽ നാട്ടുകാർ തല്ലിക്കൊല്ലുമെന്നായപ്പോൾ അവനെ കുട്ടേട്ടനാണ്  പടിയിറക്കിവിട്ട് നാടുവിട്ടുപൊയ്ക്കോളാൻ  പറഞ്ഞത്.......

എന്നിട്ടും എത്രയോ കാലം അദ്ദേഹം വിഷമിച്ച് ആരോടും മിണ്ടാതെ നടന്നു.....
എല്ലാം അവനു വേണ്ടിയായിരുന്നു......
ഒടുവിൽ എല്ലാം ഒന്ന് കെട്ടടങ്ങിയപ്പോൾ അവനു വേണ്ടിയുള്ള പ്രാർത്ഥനയും കാത്തിരിപ്പുമായി.....
അവൻ്റെ തിരിച്ചുവരവിന് വേണ്ടി മാത്രം എല്ലാ മാസവും അവനെ അവർക്ക് നൽകിയ    ദേവിയെ കണ്ട് തൊഴുത് വഴിപാട് കഴിക്കാൻ പോകും.....
അതും  പാലക്കാട് വരെ........
അങ്ങനെയുള്ള മനുഷ്യനാണ്.....
അദ്ദേഹം, രമേശൻ്റെ വിയോഗം എങ്ങനെ  സഹിക്കുമെന്ന് പോലും അറിയില്ല........

അച്ചു ആകെയുഴറി.....
എങ്ങനെ......?
എന്ത് പറഞ്ഞ് അദ്ദേഹത്തെ സമാധാനിപ്പിക്കും.......
അറിയില്ല......

ഒടുവിൽ എങ്ങനെയൊക്കെയോ അവർ കുട്ടേട്ടൻ്റെ  വീട്ടിലെത്തി......

കുട്ടേട്ടൻ വീടിനുള്ളിലേക്ക് കയറുന്ന സമയത്ത്,
അച്ചു ചുറ്റുപാടും വീക്ഷിച്ചു.......
ഉച്ചകഴിഞ്ഞസമയമായതുകൊണ്ട് എല്ലാവരും ജോലിയിലോ അല്ലെങ്കിൽ ഊണു കഴിഞ്ഞുള്ള വിശ്രമത്തിലോ ആയിരിക്കുമെന്ന് അവനറിയാമായിരുന്നു.....
എന്നാലും,
ചുറ്റുപാടും വീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് അവൻ അകത്തേക്ക് കയറിയത്........

അകത്തു കയറിയപ്പോൾ,
ആകെ  രക്തത്തിൽ കുളിച്ചു കിടക്കുന്ന രമേശനെയാണ് അവർ കണ്ടത്.......

കുട്ടേട്ടൻ ഒന്നേ നോക്കിയുള്ളൂ.....  അദ്ദേഹത്തിൻ്റെ കണ്ണുകൾ  ഈറനണിഞ്ഞു.......

തൻ്റെ മകനാണ് ഈ രക്തത്തിൽ കുളിച്ചു കിടക്കുന്നത്......
അതിലുപരി,
തൻ്റെ കൊച്ചു മകളെ പീഡിപ്പിച്ചവനുമാണ്......
അവന്, മകൻ എന്ന പരിഗണന കൊടുക്കാൻ പാടില്ലെന്ന് അദ്ദേഹം മനസ്സിനെ പറഞ്ഞു പാകപ്പെടുത്തി.......

തോളിൽ കിടന്ന തോർത്തുകൊണ്ട്  കണ്ണീരൊപ്പി   അദ്ദേഹം രമേശനെ നോക്കി നിന്നു.......

  അച്ചു അത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണുണ്ടായത്......
കാരണം,
അദ്ദേഹത്തെ പറഞ്ഞു സമാധാനിപ്പിക്കാൻ അവന് കഴിയില്ല.......
മറ്റൊരു തരത്തിൽ പറഞ്ഞാൽ വാക്കുകൾ കിട്ടില്ല.....

അല്ലെങ്കിൽ തന്നെ, എന്ത് കാരണം പറഞ്ഞാണ് അദ്ദേഹത്തെ സമാധാനിപ്പിക്കേണ്ടത്.......
രമേശൻ ചെയ്തുവെച്ച കാര്യങ്ങളിൽ എന്തുണ്ട് അദ്ദേഹത്തെ പറഞ്ഞു സമാധാനിപ്പിക്കാൻ പാകത്തിന്......
ആകെയുള്ളത് കുഞ്ഞു ഭാനുവാണ് അതിനെ കൂടി അവൻ പിച്ചിച്ചീന്തിയില്ലേ......

    അതുകൊണ്ടുതന്നെ, അച്ചു,
കുട്ടേട്ടനിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ പോയില്ല.......

അച്ചു കുട്ടേട്ടനോട് ചോദിച്ചു.......

നമ്മൾ ഇനി എന്ത് ചെയ്യും കുട്ടേട്ടാ......

നമുക്ക് ഇവിടെ തന്നെ കുഴിക്കാം.......
അവൻ്റെ മുറിയിൽ തന്നെ ആയിക്കോട്ടെ അവൻ്റെ അന്ത്യ വിശ്രമവും.......

അമ്മ വരുമ്പോൾ അറിയില്ലേ കുട്ടേട്ടാ.......

അത് ഞാൻ എന്തെങ്കിലും പറഞ്ഞോളാം.....
നീ തൽക്കാലം ഞാൻ പറയുന്നത് കേൾക്ക്......
നമുക്ക് സമയം പാഴാക്കാനില്ല......

അച്ചു പെട്ടെന്നുതന്നെ ചായ്പ്പിൽ ചെന്ന് പിക്കാസും മൺവെട്ടിയും എടുത്തു കൊണ്ടുവന്നു,
ചാണകം മെഴുകിയ തറ കുഴിക്കാൻ തുടങ്ങി.......
അപ്പോഴേക്കും കുട്ടേട്ടൻ ഇറങ്ങി ഉമ്മറത്ത് വന്നിരുന്നു.....
അദ്ദേഹത്തിന് രമേശൻ്റെ കിടപ്പ് കണ്ടു നിൽക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല.......

  രണ്ടു..... രണ്ടര.... മണിക്കൂറുകൾക്ക് ശേഷം.....
രമേശനായുള്ള കുഴി അച്ചു വെട്ടി കഴിഞ്ഞു......

അച്ചു ചെന്ന് കുട്ടേട്ടനോട് കാര്യം പറഞ്ഞു......

കുട്ടേട്ടൻ അച്ചുവിനൊപ്പം മുറിയിലേക്ക് ചെന്നു....
അദ്ദേഹം  അച്ചുവിനോട് പറഞ്ഞു......

അച്ചു......
നീ...... അവനെ അതിലേക്കിട്ട് കുഴി മൂടിക്കോളൂ......
അതിനു പുറത്ത് ചാണകം മെഴുകണം.....
പുറത്ത് ചാണകം ഇരിപ്പുണ്ട്........

ഇതൊക്കെ കുട്ടേട്ടൻ പറയുന്നുണ്ടെങ്കിലും,
അദ്ദേഹത്തിൻ്റെ ഉള്ളിൽ ദുഃഖം അടക്കാൻ കഴിയാതെ ഇടയ്ക്കിടയ്ക്ക് ഗദ്ഗദമായി പുറത്തേക്ക് വരുന്നുണ്ടായിരുന്നു......

ഞാൻ ഉമ്മറത്തിരുന്നോളാം,
അമ്മു വന്നാലും അറിയാമല്ലോ......
മാത്രമല്ല,
എനിക്ക് കണ്ടുനിൽക്കാനുള്ള  ത്രാണി ഇല്ല അച്ചു.....
പെറ്റു വളർത്തി പോയില്ലേ........?
എന്തൊരു അവസ്ഥയാണ് അല്ലേ..... അച്ചു.....
ഇങ്ങനെ ഒരു മഹാ പാപിയായ അച്ഛൻ ഈ ലോകത്ത് ആർക്കും ഉണ്ടാവില്ല......

കുട്ടേട്ടൻ ബധ്ദപ്പെട്ട് കാലുകൾ വലിച്ചു വെച്ച്,
വിറകൊള്ളുന്ന ചുണ്ടുകളുമായി പുറത്തേക്കിറങ്ങി.......
ഉമ്മറപ്പടിയിൽ വന്നിരുന്നു......
അവിടെ ഇരുന്നപ്പോൾ അദ്ദേഹത്തിൻ്റെ മനസ്സിലൂടെ വന്നതെല്ലാം അവൻ്റെ കുട്ടിക്കാലമായിരുന്നു.......
എന്തിനും..... ഏതിനും..... എപ്പോഴും.... അച്ഛൻ കൂടെ വേണമായിരുന്നു......
എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ആ അഞ്ചുവയസ്സുകാരൻ്റെ മുഖം ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല......

അവൻ എന്നുമുതലാണ് മാറിത്തുടങ്ങിയത്.......
ഒരുപക്ഷേ....!
എപ്പോഴോ സംഭവിച്ച  എൻ്റെ ശ്രദ്ധക്കുറവു കൊണ്ടാവാം...... അവൻ ഇങ്ങനെയൊക്കെ ആയിത്തീർന്നത്......
അങ്ങനെയല്ല.....
അന്ന് അവനെ അമ്മു ഗർഭം ധരിച്ചിരുന്നപ്പോഴേ ആ...... ജോത്സ്യർ പറഞ്ഞതാണ്.......
ഈ കുഞ്ഞ് നിങ്ങൾക്ക് നാശമായി ഭവിക്കുമെന്ന്.......
ദേവിയുടെ അനുഗ്രഹം അല്ലത്രേ ഞങ്ങളുടെ  കുഞ്ഞ്........
മുൻ ജന്മങ്ങളിൽ ഞങ്ങൾ ചെയ്ത ദുഷ്കർമ്മങ്ങളുടെ ഫലമാണത്രേ അവൻ ഞങ്ങൾക്ക് മകനായി പിറന്നതെന്ന്.......
അന്ന് അദ്ദേഹം പറഞ്ഞത് വിശ്വസിക്കാൻ കഴിഞ്ഞില്ല.......
അവനെ ദേവി തന്ന ദാനമായി തന്നെ കണ്ടു.......
പക്ഷേ,
ഇപ്പോൾ മനസ്സിലാക്കുന്നു.......
അദ്ദേഹം പറഞ്ഞത് എത്രത്തോളം ശരിയായിരുന്നുവെന്ന്.......
ദേവി തരുന്ന കുഞ്ഞുങ്ങൾ ഇങ്ങനെ വഴിപിഴച്ചു പോകാറില്ല.......
ഏത് ആപത്ഘട്ടങ്ങളിലും ഭഗവതിയുടെ അനുഗ്രഹം ആ കുഞ്ഞിനുണ്ടാവും......
 
അമ്മു പോലുമറിയാതെ ഞാൻ അവനെ ഇവിടെ നിന്ന് നാടുകടത്തുമ്പോൾ,
ഞാൻ വിചാരിച്ചിരുന്നു, തിരികെയെത്തുമ്പോഴെങ്കിലും അവൻ നന്നായി വരുമെന്ന്....
അവൻ അന്ന് എനിക്ക് വാക്ക് തന്നതാണ്.....
ഇങ്ങനെയുള്ളവൻമാരുടെയൊക്കെ വാക്ക് വിശ്വസിക്കാൻ പാടില്ലായിരുന്നു.....
  പക്ഷേ,
എൻറെ ധാരണകളെല്ലാം തെറ്റിച്ചു കൊണ്ട് അവൻ പഴയതിലും മോശമായാണ് തിരികെയെത്തിയത്.....
ചിലപ്പോൾ, പോയടുത്തും കുത്തഴിഞ്ഞ ജീവിതമായിരിക്കും അവനെ നയിച്ചത്......

അച്ചു അവനെ എടുക്കാനായി തുടങ്ങിയപ്പോഴാണ് അവൻ്റെ  വിരലുകൾ അനങ്ങുന്നത് കണ്ടത്.......

അച്ചൂ ഉടനെതന്നെ  അവൻ്റെ ഇട നെഞ്ചിൽ കൈ വെച്ച് നോക്കി.......
ഹൃദയം തുടിക്കുന്നുണ്ട്......
അച്ചു അവിടെയിരുന്ന പാത്രത്തിൽ നിന്ന് ഒരിറ്റു വെള്ളം അവൻ്റെ ചുണ്ടിലേക്ക് ഒഴിച്ചു കൊടുത്തിട്ട് പറഞ്ഞു........
എൻ്റെ കുഞ്ഞിനുവേണ്ടി ഞാൻ എന്തെങ്കിലും ചെയ്യണ്ടേ രമേശാ......
നീ ജീവനോടെ ഉണ്ടെന്നറിഞ്ഞാൽ,  ഉറപ്പായും കുട്ടേട്ടൻ  നിന്നെ രക്ഷപ്പെടുത്തിയിരിക്കും....
പക്ഷേ,
ഞാൻ പറയില്ല.......
എൻ്റെ കുട്ടി തുടങ്ങിവെച്ചത് ഞാൻ പൂർത്തിയാക്കും.......
നിനക്ക് ഇനി ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ല........
സ്വന്തം മകളെ പീഡിപ്പിച്ച നീ ഈ ഭൂമിയിൽ ജീവിക്കാൻ പാടില്ല രമേശാ.....
പെൺമക്കളെ ജീവനുതപല്ല്യം സ്നേഹിക്കുന്ന അച്ഛന്മാർക്ക് നീയൊരു കളങ്കമാണ്......

അച്ചു, രമേശനെ ജീവനോടെ തന്നെ കുഴിയിലേക്കിട്ട് മൂടി.......
വീണ്ടും ആ തറ പഴയതുപോലെ ആക്കി,
പുറത്ത് വെച്ചിരുന്ന ചാണകം എടുത്ത് അതിൻ്റെ മേൽ വീണ്ടും മെഴുകി.....
രക്തക്കറ പുരണ്ടയിടമെല്ലാം  തുടച്ചു വൃത്തിയാക്കി,.....
മാധുരിയുടേയും കുഞ്ഞ്ഭാനുവിന്റേയും തുണി എല്ലാം ഒരു സഞ്ചിയിൽ വാരി നിറച്ച്,
പുറത്തിറങ്ങി....  
കതക് ചേർത്തടച്ച് ഉമ്മറത്തേക്ക് വന്നു....

അവിടെ, എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ തളർന്ന്  ചാരിയിരിക്കുന്ന കുട്ടേട്ടനെ കണ്ടപ്പോൾ ഉള്ളിൽ എവിടെയോ കൊളുത്തി വലിച്ചു......
എന്നാലും,
അത് പുറത്തുകാണിക്കാതെ,
അച്ചു കുട്ടേട്ടനരികിൽ വന്നിരുന്നു ചോദിച്ചു......

കുട്ടേട്ടാ......
അമ്മ വരുമ്പോൾ എന്ത് പറയും.... വരുമ്പോൾ രമേശനെ അന്വേഷിക്കില്ലേ......?

അന്വേഷിക്കും, അപ്പോൾ എല്ലാം തുറന്നു പറയണം......
  അവൻ ചെയ്തതും......
എല്ലാം......
പക്ഷേ,
അവൻ മരിച്ചതോ.... കണ്ണൻ അവനെ കൊന്നതേ ഒന്നും പറയണ്ട......
കണ്ണന് പുറത്തെവിടെയെങ്കിലും ജോലി കിട്ടി, പറയാൻ സമയം കിട്ടിയില്ല അങ്ങോട്ടേക്ക് പോയി എന്ന് മാത്രം പറയാം.......
രമേശനെ ഇവിടെ നിന്ന് ഇറക്കിവിട്ടെന്ന്പറയാം.........

(ഇത് കേട്ടുകൊണ്ടാണ് അമ്മു അവിടേക്ക് വരുന്നത്......
രമേശൻ്റെ കാര്യമാണ് അവർ പറയുന്നതെന്ന് മനസ്സിലാക്കിയപ്പോൾ  അമ്മു അവിടെനിന്ന് അച്ചുവിൻ്റേയും കുട്ടേട്ടൻ്റേയും സംസാരം ശ്രദ്ധിച്ചു......)

  കുട്ടേട്ടൻ പറഞ്ഞു......
മാധുവിനോട് കാര്യങ്ങളെല്ലാം തുറന്നു പറയണം......
നാളെ കണ്ണൻ പറഞ്ഞു ഏതായാലും അവൾ അറിയും.....
അതിനുമുമ്പ് നമ്മൾ തന്നെ പറഞ്ഞ് അവളെ മനസ്സിലാക്കിക്കണം.....

(അമ്മു ആലോചിച്ചു......
എന്ത് മാധുവിനോട് പറയുന്ന കാര്യമാണ് കുട്ടേട്ടൻ പറയുന്നത്.....)

കുട്ടേട്ടൻ തുടർന്നു.......

അച്ചു നിനക്കറിയാമോ......
അവൻ എന്തിനാണ് നാടുവിട്ടതെന്ന്.......

അച്ചു ഇല്ല എന്നുള്ള അർത്ഥത്തിൽ അദ്ദേഹത്തെ നോക്കി......

ഇനിയെങ്കിലും അതൊക്കെ ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ എൻ്റെ ഹൃദയം പൊട്ടിപോകുമച്ചു......
എനിക്കിപ്പോൾ, നിന്നെ മാത്രമേ വിശ്വാസമുള്ളൂ.....

കുട്ടേട്ടന് ആശ്വാസമാകുമെങ്കിൽ എന്നോട്  പറഞ്ഞോളൂ...... ഞാൻ ആരോടും പറയില്ല......
അത് എൻ്റെ ഹൃദയത്തിനുള്ളിൽ തന്നെ ഇരിക്കും......

(അമ്മു സംശയത്തോടെ ചിന്തിച്ചു.....
ഇദ്ദേഹം ഇത്രയ്ക്ക് പറയാൻ എന്തിരിക്കുന്നു.........
അത് ഇവിടെയുള്ളവർക്കെല്ലാം അറിയാവുന്നതല്ലേ....?
വടക്കേടത്തെ രമണിയുടെ മകളെ   അവൻ കയറി പിടിക്കാൻ ശ്രമിച്ചതാണെന്ന്.....
അത് കുട്ടേട്ടൻ തന്നെയാണല്ലോ എന്നോടും പറഞ്ഞത്.......
ഇനി എന്താണാവോ  ഞാനറിയാത്ത കാര്യം......)

കുട്ടേട്ടൻ ഒരു ദീർഘനിശ്വാസം എടുത്തു കൊണ്ട് തുടർന്നു......

നിനക്കറിയോ അച്ചു.....
അമ്മുവിൻ്റെ ചെറിയമ്മ  പങ്കജാക്ഷിഷമ്മയെ......

അറിയാം കുട്ടേട്ടാ.....
പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് പങ്കജാക്ഷി അമ്മയുടെ വീട്ടിൽ ഞങ്ങൾ നെല്ലിക്ക പറക്കാൻ പോയിട്ടുണ്ട്.......

അവരെങ്ങനെയാണ് മരിച്ചതെന്ന് നിനക്കറിയാമോ......?

ഇല്ല കുട്ടേട്ടാ.....
അവർ ഒരു സുപ്രഭാതത്തിൽ മരിച്ചൂന്ന് മാത്രമറിയാം......
അമ്മയോടൊപ്പം അവരെ കാണാൻ ഞാനും പോയിരുന്നു......

പങ്കജാക്ഷി ചെറിയമ്മയെ ഇവൻ കൊന്നതാണ്.......

അച്ചു ഞെട്ടിക്കൊണ്ട് ചോദിച്ചു......
എന്താ കുട്ടേട്ടാ ഈ പറയുന്നത്.......

(ഇത് കേട്ട് നിന്ന അമ്മു.....
കേട്ടതു വിശ്വസിക്കാനാവാതെ ഒരു താങ്ങിനായി ചുമരോട് ചേർന്ന്നിന്നു......)

അതേ....... അച്ചു......
ഞാൻ പറഞ്ഞത് സത്യമാണ്......
എങ്ങനെയാണ് അവരെ, അവൻ കൊന്നതെന്ന് നിനക്ക് അറിയണ്ടേ......

അവരുടെ മാനസിക നില ശരിയല്ലന്നായിരുന്നു, ഞാൻ കേട്ടിട്ടുള്ളത് കുട്ടേട്ടാ........

അവർക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു അച്ചൂ.....
അതൊക്കെ ഇവൻ പറഞ്ഞുണ്ടാക്കിയതാണ്.....

അതു കേട്ടപ്പോൾ അമ്മു മനസ്സിൽ ആലോചിച്ചത്, അച്ചു ചോദിച്ചു

(എന്തിനുവേണ്ടി......?)

അവർക്ക് രണ്ടു പെൺമക്കളാണുള്ളത് അവരെ രണ്ടാളെയും കെട്ടിച്ചുവിട്ടതിനുശേഷം....
ഒന്നു.... രണ്ടു....വർഷം കഴിഞ്ഞപ്പോൾ  ഭർത്താവും മരിച്ചു......
പിന്നെ, ചെറിയമ്മ തനിച്ചായിരുന്നു താമസിച്ചത്.....
പെൺകുട്ടികൾ അവരുടെ അടുത്തേക്ക് വിളിച്ചതാണ് പക്ഷേ ചിറ്റപ്പൻ്റെ ഓർമ്മകളുള്ളടുത്തുനിന്ന് അവരെങ്ങോട്ടും വരുന്നില്ലെന്ന് പറഞ്ഞു......      

എനിക്കൊന്നും മനസ്സിലാവുന്നില്ല കുട്ടേട്ടാ......
ആ അമ്മയും ഇവനും തമ്മിൽ എന്താണ്.......

ഞാൻ പറയട്ടെ അച്ചു......
നീ കേൾക്ക്......

ഇവൻ അന്നൊക്കെ 11.... 12..... മണി ആവും വീട്ടിൽ കയറി വരുമ്പോൾ.....
അതും ചിലപ്പോഴൊക്കെ നാലുകാലിലാവും വരുന്നത്......
അതുവരെ അമ്മു കാത്തിരുന്നു അവനു ചോറ് വിളമ്പി കൊടുക്കും......
ഇത്രയും നേരം എവിടെ പോയിരുന്നൂന്ന് ചോദിച്ചാൽ അവന് പിന്നെ ദേഷ്യമാണ്.....
അതുകൊണ്ട് ഞാനും അമ്മുവും പിന്നെ അതൊന്നും ചോദിക്കാതായി......

ഒരുതരത്തിൽ അതും അവന് വളമായെന്നുവേണം പറയാൻ.....

ആ...... ഇടയ്ക്കാണ്  പങ്കജാക്ഷിചെറിയമ്മയുടെ വീട്ടിനടുത്തുള്ള രമണി എന്നോട് പറഞ്ഞത്......
ചെറിയമ്മക്ക് മാനസികനില ശരിയല്ലെന്നും...
അവരെ, ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകണം എന്നൊക്കെ.......

അവർ എല്ലാവരോടും രമേശിനെ കുറിച്ച്  മോശമായിട്ടാണ് സംസാരിക്കുന്നത്.....
ആ ചെറുക്കൻ  വല്ലപ്പോഴുമൊക്കെ അവർക്ക് രാത്രി കഴിക്കാനുള്ളത് കൊണ്ടുവന്ന് കൊടുക്കാറുണ്ട്....
ആ അവനെ കുറിച്ചാണ് അവർ അങ്ങനെയൊക്കെ പറയുന്നത്.....
അതുകൊണ്ട് കുട്ടേട്ടൻ ചെറുക്കന്റെ നല്ല ഭാവിക്കുവേണ്ടി, അവരോട് സംസാരിക്കണം ഇങ്ങനെയൊന്നും പറഞ്ഞു നടക്കരുതെന്ന്.....
  
എന്തായാലും ഇങ്ങനെ ഒരു വാർത്ത അറിഞ്ഞതല്ലേ!
പോയി അന്വേഷിച്ചേക്കാമെന്ന് കരുതി ഞാൻ അവിടെ ചെന്നപ്പോൾ,
ചെറിയമ്മ എന്നോട് പറഞ്ഞതൊക്കെ വിശ്വസിക്കാൻ പറ്റുന്നതായിരുന്നില്ല......
അവർക്ക് ശരീരമാസകലം വേദനയാണെന്നും കാലനക്കാൻ കഴിയില്ലെന്നും....
അവൻ അവരെ ഒരുപാട് ഉപദ്രവിക്കുന്നു എന്നൊക്കെ പറഞ്ഞു.......
എനിക്കും  അപ്പോൾ രമണി പറഞ്ഞതാണ് വിശ്വസിക്കാൻ തോന്നിയത്......

ചെറിയമ്മ പറഞ്ഞത് എല്ലാദിവസവും രാത്രി അവൻ ചെറിയമ്മയുടെ അടുത്തുവന്നു വളരെ മൃഗീയമായി അവരെ ഉപയോഗിച്ചിരുന്നുവെന്നാണ്......
ഞാനപ്പോൾ ചിന്തിച്ചത്,
ഇത്രയും ചെറുപ്പമായ ഒരുത്തൻ 85 വയസ്സുള്ള ഒരു സ്ത്രീയെ ഉപയോഗിക്കാൻ ശ്രമിക്കുമോ എന്നാണ്......
പക്ഷേ എൻ്റെ ചിന്തകൾ തെറ്റായിരുന്നുവെന്ന് കാലമെനിക്ക് തെളിയിച്ചു തന്നു.....   

(കുട്ടേട്ടൻ പറഞ്ഞതൊക്കെ കേട്ടുനിന്ന അമ്മു....
കേട്ടതൊന്നും വിശ്വസിക്കാനാകാതെ  നിലത്തേക്കിരുന്നു..... )

ചെറിയമ്മയുടെ അടുത്തുനിന്ന് ഞാൻ തിരികെയെത്തിയപ്പോൾ വരുന്ന വഴി അവൻ കുളക്കടവിൽ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു......
ഞാൻ പതുക്കെ അവിടെ ആരാണുള്ളത് നോക്കിയപ്പോൾ അമ്മുവും വേലുവിൻ്റെ ഭാര്യയും അവിടെ കുളിക്കുന്നുണ്ടായിരുന്നു......

അപ്പോൾ ഞാൻ ഉറപ്പിച്ചു ചെറിയമ്മ പറഞ്ഞതിൽ എന്തൊക്കെയോ സത്യമുണ്ടെന്ന്..........

അമ്മു അറിയാതെതന്നെ ഞാനവനെ അവിടെനിന്ന് വലിച്ചു കൊണ്ട് ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് പോയി... അവനോട് ചോദിച്ചു......

രമേശാ നീ ഇപ്പോൾ ചെയ്തത് എന്താണെന്ന് വല്ല ബോധവും നിനക്കുണ്ടോ......
നീ ഒളിഞ്ഞുനോക്കിയത് ആരാണെന്ന് നിനക്കറിയാമോ നിൻ്റെ പെറ്റ അമ്മയാണ്.......

നീയൊരു മനുഷ്യനാണോ ടാ......

അതിന്, അവൻ പറഞ്ഞ മറുപടിയാണ് എന്നെ തളർത്തിയത്.....

അവരും ഒരു സ്ത്രീ തന്നെയല്ലേ... എന്ന്....

ഇത് കേട്ട് നിന്ന അമ്മുവിന്, ഇനി ജീവിക്കേണ്ടന്ന് പോലും തോന്നിപ്പോയി......
(താൻ പെറ്റു,
ഓമനിച്ച് വളർത്തിയ അവനിൽ നിന്ന്  ഇങ്ങനെയൊരു അനുഭവം,
അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു...... )

അപ്പോൾ പിന്നെ എനിക്ക് ഉറപ്പായി ചെറിയമ്മ പറഞ്ഞതിൽ  കള്ളവൊന്നുമുണ്ടാകല്ലന്ന്......
അവർക്ക് മാനസികനില തെറ്റിയെന്ന് പറഞ്ഞ് നാട്ടുകാരെ തെറ്റിധരിപ്പിച്ച് അവരെ ഉപയോഗിക്കാനായിരുന്നു അവൻ ഉദ്ദേശിച്ചത്.....
  അന്ന് രാത്രി അവനെ നിരീക്ഷിക്കാൻ  തന്നെ ഞാൻ തീരുമാനിച്ചു......

   പക്ഷേ,
ഞാൻ അവിടെ എത്താൻ കുറച്ചു താമസിച്ചു പോയി......
അമ്മുവിനെ എന്തെങ്കിലും കള്ളം പറഞ്ഞു വിശ്വസിപ്പിച്ചിട്ട് വേണ്ടേ എനിക്ക് പോകാൻ.......

എൻ്റെ മുറുക്കാൻ പെട്ടി അവൾ കാണാത്തിടത്ത് ഒളിപ്പിച്ച് വെച്ചിട്ട്,
അമ്മുവിനോട് എൻ്റെ മുറുക്കാൻ പെട്ടി കണ്ടത്തിൻ്റെ സൈഡിൽ വെച്ച് മറന്നൂന്ന് കള്ളം പറഞ്ഞ് ഞാൻ അവിടെ നിന്നിറങ്ങി......
പക്ഷേ,
ചെറിയമ്മയുടെ വീട്ടിൽ എത്തിയപ്പോൾ ഞാൻ കണ്ട കാഴ്ച അതിക്രൂരമായിരുന്നു........
അവരുടെ വായിൽ തുണി തിരുകി വച്ചിട്ടുണ്ടായിരുന്നു....
ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ.........
ആ പാവം.........,
അവരുടെ തൊണ്ട കുഴിയിൽ നിന്നും നേർത്ത മൂളൽ മാത്രം കേൾക്കാം....... 
അവരുടെ ശരീരത്തിൽ  വസ്ത്രങ്ങൾ ഏതുമില്ലാതെ,
വെറും നിലത്ത്.......
ഓർക്കാൻ കൂടി കഴിയുന്നില്ല.....അച്ചൂ.........
അത്രയ്ക്ക് ദയനീയമായിരുന്നു......  അവരുടെ തുടയിടുക്കിൽ കൂടി രക്തം ഒഴുകുന്നുണ്ടായിരുന്നു......
അവരുടെ ആ ചുക്കിച്ചുളിഞ്ഞ മാറിടമൊക്കെ കടിച്ചുമുറിച്ചു.....

അവൻ, ബോധമില്ലാതെ അവരടുത്ത് കിടപ്പുണ്ട്......
ഞാൻ വാതുക്കൽ നിന്ന് അവരുടെ അടുത്തേക്ക് വന്ന് നോക്കുമ്പോൾ,
ആ....... നേർത്ത മൂളൽ  പോലും അവസാനിച്ച് അവരുടെ ശ്വാസം നിലച്ചിരുന്നു........
കണ്ണുകൾ മേലോട്ട് മിഴിഞ്ഞുപോയി
കുറച്ചു നിമിഷത്തേക്ക് എൻ്റെ  മാനസിക നില എനിക്ക് നഷ്ടപ്പെട്ട്  പോയിരുന്നു.....
കൈയും കാലും ചലിക്കാൻ പറ്റാത്ത അവസ്ഥ...........
മനസ്സ് ശൂന്യമായിരുന്നു.....

ഞാൻ ബോധത്തിലേക്ക് വരുമ്പോൾ, അവൻ എന്നെ നോക്കി നിൽക്കുന്നു.......

എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല......
എൻ്റെ ദേഷ്യം മുഴുവനും അവൻ്റെ ശരീരത്തിൽ  തീർത്തു........
  കയ്യിൽ കിട്ടിയത് വെച്ച് അവനെ ഞാൻ പൊതിരെ തല്ലി......

അന്ന് അവൻ, കരഞ്ഞു കാലുപിടിച്ചു സത്യം ചെയ്തതാണ്.....
ഇനി ഇങ്ങനെയൊന്നും ആവർത്തിക്കില്ലന്നും,
എങ്ങനെയെങ്കിലും അവനെ ഇതിൽനിന്നും രക്ഷിക്കണമെന്നുമൊക്കെ......
കൂട്ടുകാർ ചേർന്ന് വെള്ളമടിച്ചപ്പോൾ എൻ്റെ മനസ്സെന്നെ ചതിച്ചതാണ് എന്നൊക്കെ അവൻ പറഞ്ഞു.......
ഞാൻ അവൻ്റെ വാക്ക് വിശ്വസിച്ചു പോയി.....

അതിൻ്റെ കൂലിയാണ് എൻ്റെ കൊച്ചുമകളിൽ  കൂടി എനിക്ക് കിട്ടിയത്...... 
അന്നേ ഞാനവനെ കൊന്നിരുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു........

💛💛💛........തുടരും......💛💛💛