ഭാഗം 4മൂന്നാഴ്ച പെട്ടെന്ന് കടന്നുപോയി. കല്യാണത്തിന്റെ അന്ന് രാവിലെ നന്ദു കുറെ അധികം നാളുകൾക്കു ശേഷം അമ്പലത്തിൽ പോയി. അനന്തനും നന്ദുവും തമ്മിലുള്ള വിവാഹത്തിന്റെ കാര്യം നാട്ടിൽ എല്ലാവരും അറിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ എല്ലാവരുടെയും നോട്ടം അവളിൽ ആയിരുന്നു. അനന്തന്റെ ആഗ്രഹം പോലെ ലളിതമായ വിവാഹം ആയതു കൊണ്ട് നാട്ടിൽ ആരെയും വിവാഹത്തിന് വിളിച്ചിട്ടുണ്ടായിരുന്നില്ല. അവരുടെ രണ്ടു പേരുടെയും കഴിഞ്ഞ കാലത്തെ കാര്യങ്ങളും മറ്റും അറിയാവുന്നതു കൊണ്ട് ഈ വിവാഹം എങ്ങനെ ആയി തീരും എന്നു എല്ലാവർക്കും കൗതുകവും ഉണ്ടായിരുന്നു. അമ്പലനടയിൽ നിൽക്കുമ്പോൾ തനിക്കു വേണ്ട