ഘടികാരത്തിന്റെ സൂചികൾ നിശ്ചലമാകാതെ സമയത്തിനൊപ്പം ഓടുകയാണ്. പിടിച്ചു നിർത്താനാകാതെ എന്റെ സ്വപ്നങ്ങൾ പിന്നിലേക്കും ഓടി തുടങ്ങിയിട്ട് നാളുകൾ ഏറെയായിരിക്കുന്നു. ഒന്ന് തിരിഞ്ഞു നോക്കിയാൽ എത്തി പിടിക്കാനാവുന്ന പലതും ഞാൻ വേണ്ടന്ന് വച്ചു. അകലെയുള്ളതിനെ നോക്കി അരികിലുള്ളതിനെ മറന്നു കളഞ്ഞു. ഇന്ന് എനിക്ക് അവയെല്ലാം വിധിയുടെ വിളയാട്ടം മാത്രമാണെന്ന് ആശ്വസിക്കാനെ കഴിയു.മരുഭൂമിയിൽ മഴ കാത്തിരിക്കുന്ന മണൽ തരികളെ പോലെ കാലാകാലങ്ങൾ കഴിഞ്ഞിരിക്കുന്നു. കൊഴിഞ്ഞു വീഴാൻ ഇലകൾ ഇല്ലാത്ത മുൾചെടിയെ പോലെ കുറെ ആളുകളെ കണ്ടുമുട്ടി.