ഭാഗം - 41 അർജുന്റെ ആരതി ആദിൽ രുദ്രനെ കണ്ടെത്തി വിവരം പറഞ്ഞു. ഇരുചെവിയറിയാതെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നായിരുന്നു അവനും അപേക്ഷിച്ചത്. അർജുന്റെ കണ്ണുകളിലും രുദ്രന്റെ കണ്ണുകളിലും അവളോടുള്ള സ്നേഹമായിരുന്നു ആദിലിന് കാണാൻ കഴിഞ്ഞത്. ഡോക്ടർ അൻസാരിയെ വിളിച്ചു എല്ലാ കാര്യങ്ങളും രുദ്രൻ അറിയിച്ചു. ആരതിയുടെ അടുത്തേക്ക് എത്താൻ രുദ്രൻ ധൃതി കൂട്ടി. ഓഡിറ്റോറിയത്തിൽ തലേ ദിവസത്തെ ആഘോഷം കൊഴുത്തു. ആരതിയുടെ അച്ഛനും അമ്മയും സങ്കടം ഉള്ളിലൊതുക്കി വരുന്നവരെ സ്വീകരിക്കുകയും പോകുന്നവരെ യാത്ര