സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 21 “അത് പെട്ടെന്ന് ആരും കാണാത്ത സ്ഥലത്തേക്ക് മാറ്റാം എന്ന് കരുതിയത്.” അവർ പറയുന്നത് കേട്ട് ദേവ് അതിശയത്തോടെ രണ്ടുപേരെയും നോക്കി. “നിങ്ങൾ രണ്ടുപേരും chain വാങ്ങാൻ പോകുന്നതായിരിക്കും എന്ന ഒരു ഊഹം ഉള്ളതു കൊണ്ടാണ് കൂടെ വരാതിരുന്നത്. പക്ഷേ ഇത്ര ആലോചിച്ചില്ല. മക്കൾ പറഞ്ഞത് ശരിയാണ്. കഴുത്തിൽ ആരെങ്കിലും കാണും. പക്ഷേ അങ്ങനെയാണെങ്കിൽ അതഴിച്ച് ലോക്കറിൽ വച്ചു കൂടെ. അതല്ലേ കൂടുതൽ safe?\" “അച്ഛാ ആദ്യം ഞങ്ങളും ഓർത്തത് അങ്ങനെ തന്നെയാണ്. പിന്നെ എന്തോ മനസ്സ