\"ആ പാവം മനുഷ്യൻ കാറിൽനിന്നിറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു... ആ അമ്മയുടെ അടുത്തുവന്ന് ഒരുപാട് ക്ഷമ പറഞ്ഞു... തെറ്റ് ആ മനുഷ്യന്റെയടുത്തല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി... അയാൾ എന്നോടും ക്ഷമ പറഞ്ഞു... എന്നാൽ ആ മനുഷ്യനുമായി സംസാരിച്ചു നിൽക്കുന്നത് പ്രകാശേട്ടൻ കണ്ടുകൊണ്ട് വന്നു... അതോടെ പ്രശ്നമായി... അദ്ദേഹത്തേയും എന്നെയും പറ്റി പ്രകാശേട്ടൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു... എന്നാൽ നിയന്ത്രണം വിട്ട ഞാൻ പ്രകാശേട്ടനെ തല്ലി... എന്നെ പറഞ്ഞതിനല്ലായിരുന്നു എനിക്ക് സങ്കടം വന്നത്... ആരാണ് എവിടെയുള്ളതാണ് എന്നറിയാത്ത ഒരു തെ