അമർ | Part 1 തുടർക്കഥ Written by Hibon Chacko ©copyright protected ****** മുറിയിലെ അരണ്ടവെളിച്ചത്തിൽ, ആകെ അവിടെ ഉണ്ടായിരുന്നൊരു ചെയറിൽ കയറിനിന്ന് ഭിത്തിയിൽ ചുറ്റികകൊണ്ട് ആണി ഒരെണ്ണം തറയ്ക്കുകയാണ് അമർ. “സാറിന്റെ നിർബന്ധം കൊണ്ടാ..., രണ്ടുദിവസം കഴിഞ്ഞ്, കുറച്ചു മെയിന്റനൻസൊക്കെ കഴിഞ്ഞ് താമസം തുടങ്ങിയാൽ മതിയായിരുന്നു.” തന്റെ ഇരുകൈകളും, എന്തിനെന്നറിയാതെ അല്പം ഉയർത്തി ഉപയോഗിച്ചുകൊണ്ട്, അമറിനു പിന്നിലായി കോൺസ്റ്റബിൾ യൂണിഫോമിൽ നിന്നുകൊണ്ട് പ്രവീൺ ചെറിയൊരു ചമ്മലോടുകൂടി പറഞ്ഞു. പാതി യൂണിഫോമിൽ ആയിരുന്ന അമർ ആണി ഭദ്രമായി തറച്ചുകഴിഞ്ഞിരുന്നു. അവൻ ചുറ്റികയുമായി പിന്നിലേക്ക് തിര