രചന : BIBIL T THOMAS \"അമ്മ.. അത്....\" അവൻ വൈകുന്നേരം ഓഫീസിൽ നടന്ന കാര്യങ്ങൾ മുഴുവൻ അമ്മയോട് പറഞ്ഞു.....\"ശോ... അത് ഒരു പാവം ആ ഓരോ ആൾക്കാരുകാരണം അതിന്റെ മനസ് വിഷമിച്ചു.\"അവൻ പെട്ടന്ന് മുറിയിലേക്ക് പോയി..... ഇതേ സമയം പൂജ വിട്ടിൽ എത്തിയിരുന്നു.....\"നീ എന്ന മോളെ ഇപ്പൊ വന്നേ നാളെ ഓഫീസ് ഇല്ലേ.., അതോ എന്തേലും പ്രശ്നം ഇണ്ടോ .\"\"ഹേയ്... അങ്ങനെ ഒന്നും ഇല്ല അമ്മ.... ഞാൻ രണ്ടുദിവസം അവധി എടുത്തതാ....\"അത് പറഞ്ഞ് മുറിയിൽ എത്തിയപ്പോളേക്കും ദീപയുടെ കാൾ വന്നു....\"എടി.. നീ എന്താ കൊച്ചേ പറയാതെ പോയത്..... നീ എന്താ ജോലി നിർത്തി വഴക്ക് ഉണ്ടാക്കി പോയതാണോ.....? \"\"അല്ല ചേച്ചി.... എന്ത് കേട്ടാലും ഈ ജോലി കളയാൻ എനിക്ക് കഴിയ