Aksharathalukal

Aksharathalukal

കേസാർടീസി

കേസാർടീസി

3
241
Children Comedy Biography
Summary

കേസാർടീസി Written by Hibon Chacko ©copyright protected      നാലാംതരത്തിൽ പഠിക്കുമ്പോൾ രണ്ടു കുട്ടികൾ തമ്മിൽ തർക്കമുണ്ടായി. നിരത്തിലൂടെ ഓടുന്ന ‘ഷാനെറ്റ്’ എന്ന ബസ് K. S. R. T. C. ആണെന്നായിരുന്നു അതിൽ ഒരു കുട്ടിയുടെ വാദം! K. S. R. T. C. ബസ് അല്പസ്വൽപ്പമൊക്കെ കണ്ടിട്ടും കയറിയിട്ടുമുള്ള മറ്റേ കുട്ടി ഇതിനെ എതിർത്തു. പിറ്റേന്ന് തർക്കപരിഹാരത്തിന്റെ തെളിവെടുപ്പിനായി ‘ഷാനെറ്റ്’ വരുന്ന സമയം സ്കൂളിന്റെ മുന്നിലുള്ള ബസ്സ്റ്റോപ്പിൽ ഇരുവരും ചെന്നുനിന്നു. ‘ഷാനെറ്റ്’ എത്തി, വാദമുയർത്തിയ കുട്ടി ബസിന്റെ പിറകിൽ KSRTC എന്നെഴുതിയിരിക്കുന്നത് കാണിച്ചു- അത് KSRTC സ്റ്റാൻഡ് വഴി എന്നുകാണിക്കാനാണെന്ന് എതിർത്ത കുട