Aksharathalukal

Aksharathalukal

വടിഭൂതമല

വടിഭൂതമല

4.7
232
Children Fantasy
Summary

വടിഭൂതമല അളകാപുരിയെന്ന രാജ്യത്തിലെ   ആനമുടിയെന്ന ഗ്രാമത്തിൽ  ധനപാലൻ എന്നു പേരുള്ള ഒരു ചെറുപ്പക്കാരനും അയാളുടെ അമ്മയും  താമസിച്ചിരുന്നു.അവന്റെ പിതാവ് ഒരു വിറകുവെട്ടുകാരനായിരുന്നു. ഒരു ദിവസം വിറകു ശേഖരിക്കാൻ വനത്തിൽപോയ അയാളെ ഏതോ വന്യജീവികൾ കൊന്നു തിന്നു. തിരച്ചിൽ നടത്തിയ ഗ്രാമവാസികൾക്ക് അയാളുടെ കുറച്ച് അസ്ഥികളും  മഴുവും മാത്രം ബാക്കി കിട്ടി. പിതാവിനെക്കുറിച്ച്അധികമോർമ്മകളൊന്നും അവന്റെമനസ്സിലില്ലായിരുന്നു. അവന്റെയമ്മ രാവിലെ മുതൽ  ഇരുളുംവരെ പല  വീടുകളിലും പണികൾ ചെയ്താണ് കുടുംബം പോറ്റിയിരുന്നത്.ധനപാലന് വേണ്ടത്ര ഭക്ഷണമോ വിദ്യാഭ