പാർട്ട് -32 പിറ്റേന്ന് രാവിലെ കണ്ണൻ പതിവ് പോലെ ഓഫീസിലേക്കു പോവാൻ തുടങ്ങി. അമ്മു കോളേജിലേക്കും പോയി.സത്യം പറഞ്ഞാൽ നീരു ഒറ്റപെട്ടു പോയി. ടിവി കണ്ടും ഫോണിൽ കുത്തിയും അമ്മയോട് സംസാരിച്ചും ദിവസം തള്ളി നീക്കി.വൈകിട്ട് ആയതും കണ്ണൻ വന്നു. നേരെ റൂമിലേക്ക് ചെന്നു.നീരു കിടക്കുവായിരുന്നു.കണ്ണൻ : നീരു ഇതെന്താ കിടക്കണേ. ലൈറ്റ് പോലും ഇട്ടില്ലല്ലോ. വയ്യേ കുഞ്ഞാവേഅവളുടെ നെറ്റിയിലും കഴുത്തിടുക്കിലും തൊട്ട് നോക്കി. മുഖത്ത് തികച്ചും പരിഭ്രമമംകണ്ണൻ : കുഞ്ഞാ പറ വയ്യേനീരു : ഒന്നുല്ല ഏട്ടായികണ്ണൻ : നിന്റെ മുഖം ഒന്ന് വാടിയ എനിക്കു അറിയാം. എന്തോ ഉണ്ട്. പറ മോളെനീ